ഡൽഹിയിൽ ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു
text_fieldsന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആറുവയസ്സുകാരിയെ ക്രൂരമായ പീഡനത്തിന് ഇരയാക്കി. ശനിയാഴ്ച രാവിലെ ഡൽഹി രഞ്ജിത് നഗറിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ റാം മനോഹർലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. വീടിനടുത്ത സമൂഹ അടുക്കളയിൽ ഭക്ഷണം ശേഖരിക്കാൻ പോയപ്പോഴാണ് കുട്ടി ബലാത്സംഗത്തിന് ഇരയായത്.
പെൺകുട്ടിയെ പ്രതി പിന്തുടരുന്നതിെൻറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഡൽഹി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ ഡൽഹി വനിത കമീഷൻ പൊലീസിന് നോട്ടീസ് അയച്ചു.
അടുത്തിടെ ഡൽഹിയിൽ ഒമ്പതു വയസ്സുകാരിയായ പെൺകുട്ടിയെ ശ്മശാനത്തിലെ പൂജാരിയടക്കമുള്ള സംഘം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയും വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.