ഭോപാലിൽ കോവിഡ് ബാധിച്ച് മരിച്ചവർ ഏറെയും വാതക ദുരന്ത ഇരകൾ
text_fieldsന്യൂഡൽഹി: മധ്യപ്രദേശിലെ ഭോപാലിൽ കോവിഡ് ബാധിച്ച് മരിച്ചവരിൽ ഏറെയും 1984 ലെ വാതക ദുരന്തത്തിെൻറ ഇരകളാണെന്ന് ഇവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറയുന്നു. ഇരകൾക്ക് വേണ്ടി ആരംഭിച്ച ഇന്ത്യൻ കൗൺസിൽ ഒാഫ് മെഡിക്കൽ റിസർച്ചിന് (െഎ.സി.എം.ആർ) കീഴിലെ ഭോപാൽ മെമ്മോറിയൽ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിെൻറ (ബി.എം.എച്ച്) ഭാഗത്തു നിന്നും കടുത്ത അവഗണനയാണ് ഉണ്ടാകുന്നതെന്ന് സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് അയച്ച കത്തിൽ സംഘടനകൾ കുറ്റപ്പെടുത്തി.
15 ദിവസത്തിനിടെ മാത്രം കോവിഡ് ബാധിച്ച് ആറുപേരാണ് അധികൃതരുടെ അനാസ്ഥമൂലം ബി.എം.എച്ചിലെ െഎസൊലേഷൻ വാർഡുകളിൽ മരിച്ചത്. അതീവ ശ്രദ്ധവേണ്ടവരായിട്ടും െഎ.സിയുവിൽ പ്രവേശിപ്പിച്ചില്ല.ഭോപാലിൽ വാതക ദുരന്തത്തിെൻറ ഇരകളായുള്ളത് ആകെ ജനസംഖ്യയിൽ 25 ശതമാനം പേരാണ്. എന്നാൽ, േകാവിഡ് ബാധിച്ച് മരിച്ചവരിൽ 60 ശതമാനവും ദുരന്തത്തിെൻറ ഇരകളാണ്- ഭോപാൽ ഗ്യാസ് പീഡിത് മഹിള പുരുഷ് സംഘർഷ് മോർച്ച നേതാവ് നവാബ് ഖാൻ പറഞ്ഞു.
രോഗികളെ പൂർണസമയം ചികിത്സിക്കാൻ ബി.എം.എച്ചിൽ ഡോക്ടറെ നിയമിച്ചിട്ടില്ല. െഎ.സി.എം.ആർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ മരണങ്ങൾ സംഭവിക്കും. ശ്വാസകോശ സംബന്ധമായ പ്രശ്നമുള്ളവർക്കും മറ്റു അടിയന്തര ശസ്ത്രക്രിയ വേണ്ടവർക്കുമെല്ലാം ആശുപത്രി പ്രവേശനം നിഷേധിക്കുകയാണെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
അമേരിക്കൻ കെമിക്കൽ കമ്പനിയായ യൂനിയൻ കാർബൈഡിെൻറ ഭോപാലിലെ നിർമാണശാലയിൽ 1984 ഡിസംബർ രണ്ടിനുണ്ടായ വാതക ചോർച്ചയിൽ പൊലിഞ്ഞത് ആയിരക്കണക്കിന് ജീവനുകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.