Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിവിൽ സർവിസ്​...

സിവിൽ സർവിസ്​ പാസാകുന്നവരിൽ 60 ശതമാ​നത്തോളം എഞ്ചിനീയർമാർ

text_fields
bookmark_border
സിവിൽ സർവിസ്​ പാസാകുന്നവരിൽ 60 ശതമാ​നത്തോളം എഞ്ചിനീയർമാർ
cancel
camera_alt

സിവിൽ സർവിസ്​ ട്രെയിനികൾ​ മസൂറിയിലെ ലാൽ ബഹദൂർ ശാസ്​ത്രി നാഷനൽ അക്കാദമി ഓഫ്​ അഡ്​മിനിസ്​ട്രേഷനിൽ  പരിശീലനത്തിനിടെ

ന്യൂഡൽഹി: സിവിൽ സർവിസ്​ പരീക്ഷയിൽ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ വൈവിധ്യം വർധിപ്പിക്കാൻ യൂനിയൻ പബ്ലിക്​ സർവിസ്​ കമീഷൻ (യു.പി.എസ്​.സി) നിരന്തര ശ്രമങ്ങൾ നടത്തുന്നതൊന്നും ഫലം കാണുന്നില്ല. രാജ്യത്തെ സമുന്നത സർക്കാർ ജോലികളിലേക്ക്​ ജയിച്ചുകയറുന്നവരിൽ ആനുപാതികമല്ലാത്ത അളവിലാണ്​ എഞ്ചിനീയർമാരുടെ എണ്ണം​. കഴിഞ്ഞ രണ്ടു വർഷത്തിനിടെ സിവിൽ സർവിസ്​ പരീക്ഷയിൽ യോഗ്യത നേടിയവരുടെ കൂട്ടത്തിൽ 60 ശതമാനത്തോളമാണ്​ എഞ്ചിനീയർമാരാണെന്ന്​ 'ദ പ്രിൻറ്​' റിപ്പോർട്ട്​ ചെയ്​തു.

2020ൽ സിവിൽ സർവിസ്​ യോഗ്യത നേടി മസൂറിയിലെ ലാൽ ബഹദൂർ ശാസ്​ത്രി നാഷനൽ അക്കാദമി ഓഫ്​ അഡ്​മിനിസ്​ട്രേഷനിൽ (എൽ.ബി.എസ്​.എൻ.എ.എ) പരിശീലനത്തിനെത്തിയ 428 പേരിൽ 245 പേർ (57.25 ശതമാനം) എഞ്ചിനീയറിങ്​ പാസായവരാണ്​. മറ്റുള്ളവരിൽ എട്ടുപേർ എഞ്ചിനീയറിങ്ങിനൊപ്പം മാനേജ്​മെൻറ്​ ​യോഗ്യതയുള്ളവരാണ്​. ആർട്​സ്​ വിഷയങ്ങളുടെ പശ്ചാത്തലമുള്ളവർ 84 പേർ മാത്രം. അക്കൗണ്ടിങ്​ കഴിഞ്ഞെത്തിയവർ 19.6 ശതമാനവും. ​

2019 ബാച്ചിൽ എൽ.ബി.എസ്​.എൻ.എ.എയിലെ മൊത്തം 325 സിവിൽ സർവിസ്​ ട്രെയിനീസിൽ 191 പേർ എഞ്ചിനീയറിങ്​ ബാക്​ഗ്രൗണ്ട്​ ഉള്ളവരായിരുന്നു. 58.7 ശതമാനം. എഞ്ചിനീയറിങ്ങിനൊപ്പം മാനേജ്​മെൻറ്​ യോഗ്യതയുള്ളവർ 10 പേരും. 52 പേരാണ്​ ആർട്​സ്​ വിഷയത്തിൽ ഉപരിപഠനം കഴിഞ്ഞെത്തിയവർ -16 ശതമാനം മാത്രം.

2018ൽ മൊത്തം 367 പേരിൽ 57.4 ശതമാനം പേർ എഞ്ചിനീയർമാരായിരുന്നു. 'എഞ്ചിനീയറിങ്​ ബാക്​ഗ്രൗണ്ട്​ ഉള്ളവർ മേധാവിത്വം പുലർത്തുന്നത്​ തുടരുകയാണ്​. ചില​പ്പോൾ അളവിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം. എന്നാൽ, എഞ്ചിനീയർമാർ സിവിൽ സർവിസിലേക്ക്​ വരുന്ന ട്രെൻഡിന്​ മാറ്റമൊന്നുമില്ല.' -എൽ.ബി.എസ്​.എൻ.എ.എ ഡയറക്​ടർ സഞ്​ജീവ്​ ചോപ്ര പറയുന്നു.

ഒപ്​ഷനൽ സബ്​ജക്​റ്റായി മാത്തമാറ്റിക്​സും ഫിസിക്​സുമടക്കമുള്ള ടെക്​നിക്കൽ വിഷയങ്ങൾ എടുക്കുന്നവരും സോഷ്യോളജിയും ജ്യോഗ്രഫിയും ഉൾപെടെയുള്ള ഹ്യുമാനിറ്റീസ്​ വിഷയങ്ങളെടുക്കുന്നവരും തമ്മിലുള്ള വ്യത്യാസം 'ക്രമാനുസരണ'മാക്കാൻ യു.പി.എസ്​.സി വഴികൾ തേടിയിട്ടും എഞ്ചിനീയറിങ്​ ബാക്​ഗ്രൗണ്ട്​ ഉള്ളവരുടെ ഒഴുക്ക്​ തുടരുകയാണ്​. മാർക്കിലെ വ്യത്യാസം പരിഹരിക്കാനുള്ള വഴികൾ തേടിയിട്ടും കാര്യമുണ്ടായില്ല. എഞ്ചിനീയറിങ്​ യോഗ്യതയുള്ളവർ ഹ്യൂമാനിറ്റീസ്​ വിഷയങ്ങൾ തെരഞ്ഞെടുത്ത്​ പരീക്ഷയെഴുതി പാസാകുന്നത്​ പതിവാണിപ്പോൾ. 'മാതൃക ഉത്തരങ്ങൾ' ഹ്യുമാനിറ്റീസ്​ ബാക്​ഗ്രൗണ്ടിൽനിന്ന്​ വരുന്നവ​രേക്കാൾ നന്നായി നൽകാൻ കഴിയുന്നത്​ എഞ്ചിനീയറിങ്​ ഡിഗ്രി ഉള്ളവർക്കാണ്​' -ശ്രീ ചൈതന്യ ഐ.എ.എസ്​ അക്കാദമിയിലെ ഒരു അധ്യാപകർ വിശദീകരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil ServiceUPSCEngineersLBSNAA
Next Story