Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right60 ശതമാനം പിന്നിട്ട്...

60 ശതമാനം പിന്നിട്ട് ഇന്ത്യയിലെ സമ്പൂർണ വാക്‌സിനേഷൻ

text_fields
bookmark_border
covid vaccination
cancel

ന്യൂഡൽഹി: രാജ്യത്ത്​ ജനസംഖ്യയുടെ 60 ശതമാനവും കൊറോണ വൈറസിനെതിരെ സമ്പൂർണ വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ വാക്സിനേഷൻ കണക്കുമായി ആരോഗ്യ മന്ത്രാലയം രംഗത്തെത്തിയത്​.

ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം രാജ്യത്തെ ഒമിക്രോൺ കേസുകൾ വ്യാഴാഴ്ച രാവിലെ 271 ആയി ഉയർന്നു. തമിഴ്​നാട്ടിൽ 33 കേസുകൾ റിപ്പോർട്ട്​ ചെയ്യപ്പെട്ട സാഹചര്യത്തിലാണിത്​. നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്​. മഹാരാഷ്ട്ര-65, ഡൽഹി-57, തമിഴ്​നാട്​-34, തെലങ്കാന-24, ഗുജറാത്ത്‌-23, രാജസ്ഥാൻ-22, കർണാടക-19 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ.

അതിനിടെ, രാജ്യത്ത്​ ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന പശ്​ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച യോഗം വിളിച്ചുചേർത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccination in IndiaCovid Vaccinataion
News Summary - 60% population in India now fully vaccinated against Covid-19
Next Story