യു.പിയിൽ ആരാധനാലയങ്ങളിൽനിന്ന് 6000 ഉച്ചഭാഷിണികൾ നീക്കം ചെയ്തു
text_fieldsലക്നൗ: കഴിഞ്ഞ നാലു ദിവസത്തിനിടെ ഉത്തർപ്രദേശിലെ വിവിധ മതസ്തരുടെ ആരാധനാലയങ്ങളിൽനിന്ന് 6000 ഉച്ചഭാഷിണികൾ നീക്കം ചെയ്തതായും 30,000 ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ഉച്ചഭാഷിണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ മാനദണ്ഡങ്ങൾ പാലിക്കണമെന്ന സംസ്ഥാന സർക്കാറിന്‍റെ നിർദേശത്തിനു പിന്നാലെയാണ് പൊലീസ് നടപടി ശക്തമാക്കിയത്. ആരാധനാലയങ്ങളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനും അനുവദനീയമായ പരിധിക്കുള്ളിൽ അവയുടെ ശബ്ദം ക്രമീകരിക്കുന്നതിനുമാണ് സംസ്ഥാന വ്യാപക പരിശോധന നടത്തുന്നതെന്ന് ക്രമസമാധാന എ.ഡി.ജി.പി പ്രശാന്ത് കുമാർ പറഞ്ഞു.
എല്ലാവർക്കും അവരുടെ ആരാധനാക്രമം തുടരുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും അത് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞദിവസം ചേർന്ന ക്രമസമാധാന വിലയിരുത്തൽ യോഗത്തിൽ പറഞ്ഞതായാണ് വിവരം. വിവിധ ജില്ലകളിൽ ഉച്ചഭാഷിണിയുടെ ശബ്ദം കുറക്കാൻ വിവിധ മതവിഭാഗങ്ങൾ സ്വമേധയ മുന്നോട്ടുവന്നതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.