ഇന്ത്യയിൽ 60,975 പേർക്ക് കൂടി കോവിഡ്; 24 മണിക്കൂറിനിടെ 848 മരണം
text_fields
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 60,975 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ്ബാധിതരുടെ എണ്ണം 31,67,324 ലക്ഷമായി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 848 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 58,390 ആയി. ആരോഗ്യമന്ത്രാലയത്തിെൻറ റിപ്പോർട്ട് പ്രകാരം രാജ്യത്തെ മരണനിരക്ക് 1.84 ശതമാനമാണ്.
രാജ്യത്ത് ഇതുവരെ 24,04,585 പേർ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 57,469 പേർ ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 75.92ശതമാനമായി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
നിലവിലുള്ള കോവിഡ് രോഗികളുടെ നിരക്ക് 22.24 ശതമാനമായി. 7,04,348 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
പ്രതിദിന കോവിഡ് രോഗികളുടെ കണക്കിൽ ഇന്ത്യയാണ് ഒന്നാംസ്ഥാനത്തുള്ളത്. കോവിഡ് രോഗികളുെട എണ്ണത്തിൽ യു.എസിനും ബ്രസീലിനും തൊട്ടുപിറകെയാണ് ഇന്ത്യയുള്ളത്.
കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ ഐ.സി.എം.ആർ കോവിഡ് പരിശോധനങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,25,383 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. ആഗസ്റ്റ് 24 വരെ 3,68,27,520 കോവിഡ് ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.