യു.പി തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തില്‍ 61.16 ശതമാനം പോളിങ്
text_fieldsലഖ്നോ: ഞായറാഴ്ച നടന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ മൂന്നാം ഘട്ടത്തില്‍ 61.16 ശതമാനം പോളിങ്. 69 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് പൊതുവെ സമാധാനപരമായിരുന്നു. ചിലയിടങ്ങളില്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്നവര്‍ തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. ജസ്വന്ത് നഗര്‍ മണ്ഡലത്തില്‍ തന്നെ പിന്തുണക്കുന്നവരെ രാഷ്ട്രീയ എതിരാളികള്‍ ആക്രമിച്ചതായി ശിവ്പാല്‍ യാദവ് ആരോപിച്ചു.
മുഖ്യമന്ത്രി അഖിലേഷ് യാദവ്, ബി.എസ്.പി നേതാവ് മായാവതി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ ഞായറാഴ്ച വോട്ടുചെയ്തു. എല്ലാ നേതാക്കളും സ്വന്തം പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെട്ടു. ലഖ്നോവിലെ മാള്‍ അവന്യൂ പ്രദേശത്ത് വോട്ട് രേഖപ്പെടുത്തിയ മായാവതി, തന്‍െറ പാര്‍ട്ടി 403ല്‍ 300 സീറ്റുകള്‍ നേടുമെന്നും തങ്ങള്‍ അടുത്ത സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അവകാശപ്പെട്ടു.
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയുംപോലെ ഒരു അടിസ്ഥാനവുമില്ലാതെയല്ല താനിത് പറയുന്നത്. തന്‍െറ റാലികളില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ഇതിന്‍െറ തെളിവാണ്. സമാജ്വാദി പാര്‍ട്ടിയുടെ ദുര്‍ഭരണത്തില്‍നിന്ന് രക്ഷനേടാന്‍ ജനം ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു. ബി.ജെ.പി ഭൂരിപക്ഷം നേടുമെന്ന് രാജ്നാഥ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു. യു.പിയിലെ ജനങ്ങള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തോടൊപ്പമാണെന്നായിരുന്നു ഇട്ടാവയിലെ സൈഫായില്‍ വോട്ട് രേഖപ്പെടുത്തിയ അഖിലേഷ് യാദവിന്‍െറ പ്രതികരണം. ഇളയച്ഛന്‍ ശിവ്പാല്‍ യാദവ് വിജയിക്കുമോയെന്ന ചോദ്യത്തിന് എല്ലാ എസ്.പി സ്ഥാനാര്‍ഥികളും വിജയിക്കണമെന്നാണ് ആഗ്രഹമെന്ന് അഖിലേഷ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തിനെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഞായറാഴ്ച ആഞ്ഞടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.