മൂന്ന് ദിവസത്തിനിടെ 620 പേർ അറസ്റ്റിൽ, 130 കേസുകൾ; അഗ്നിപഥിൽ നടപടി ശക്തമാക്കി പൊലീസ്
text_fieldsന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാവുന്നതിനിടെ നടപടി ശക്തമാക്കി ബിഹാർ പൊലീസ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പ്രക്ഷോഭത്തിൽ പങ്കെടുത്ത 620 പേരാണ് അറസ്റ്റിലായത്. 130 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസും വ്യക്തമാക്കി. ശനിയാഴ്ച മാത്രം 140 പേരാണ് അറസ്റ്റിലായതെന്ന് ബിഹാർ എ.ഡി.ജി സഞ്ജയ് സിങ് പറഞ്ഞു.
അഗ്നിപഥ് പദ്ധതിയിൽ കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും യുവജന പ്രക്ഷോഭത്തിന് ഇളവ് വന്നിരുന്നില്ല. പ്രതിഷേധത്തിന്റെ നാലാം ദിനത്തിൽ കൂടുതൽ അക്രമാസക്തമായ സമരം ബിഹാറിൽ കലാപസമാനമായി. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.
കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം അരങ്ങേറി. കർണാടകയിലെ ധാർവാഡിൽ പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് ലാത്തിവീശി. ചെന്നൈയിൽ 200ലധികം യുവാക്കൾ ദേശീയപതാകയേന്തി പ്രതിഷേധിച്ചു. ബിഹാറിലും ഹരിയാനയിലും പഞ്ചാബിലും പ്രതിഷേധം അക്രമാസക്തമായി. ശനിയാഴ്ച വിവിധയിടങ്ങളിൽനിന്നുള്ള 369 ട്രെയിനുകൾ പൂർണമായും രണ്ടു ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.