ഉത്തരേന്ത്യയിൽ ഭൂചലനം; ഡൽഹിയിലടക്കം പ്രകമ്പനം
text_fieldsന്യൂഡൽഹി: ഉത്തേരന്ത്യയിൽ ഡൽഹിയിലടക്കം വിവിധ ഭാഗങ്ങളിൽ ഭൂചലനം. പഞ്ചാബിലെ അമൃത്സർ, ജമ്മു, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, നോയിഡ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരം. വെള്ളിയാഴ്ച രാത്രി 10.30ഓടെയായിരുന്നു ഭൂചലനം.
താജികിസ്താനാണ് പ്രഭവകേന്ദ്രം. അമൃത്സറിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രതയും രാജസ്ഥാനിലെ ആൾവാറിൽ 4.2 തീവ്രതയും രേഖപ്പെടുത്തി. അമൃത്സറിൽ ജനങ്ങൾ വീടുവിട്ട് പുറത്തേക്കോടി. ആളുപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് അറിയിച്ചു.
ഡൽഹിയിലെ റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനം രേഖപ്പെടുത്തിയ സ്ഥലങ്ങളിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ കൂടാതെ പാകിസ്താനിലെ ലാഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനമുണ്ടായി.
ഫെബ്രുവരി എട്ടിന് ജമ്മു കശ്മീരിൽ റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.