64,399 കോവിഡ് കേസുകൾ; രാജ്യത്ത് ഏറ്റവുമുയർന്ന പ്രതിദിന കണക്ക്, 861 മരണം
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 64,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 861 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് 60,000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 21,53,011 ആയി. നിലവിൽ 6,28,747 പേരാണ് ചികിത്സയിൽ തുടരുന്നത്. 14,80,885 പേർ രോഗമുക്തി നേടിയപ്പോൾ ആകെ മരണം 43,379 ആയി.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്കിൽ വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഡൽഹി, യു.പി എന്നിവയാണ് കോവിഡ് കേസുകളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ശനിയാഴ്ച രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 1,47,355 പേരാണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.