പൂണെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 65കാരൻ അറസ്റ്റിൽ
text_fieldsപൂണെ: ഒരു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ 65കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൽഹരി ബൻസോദ്(65) എന്നയാളാണ് പിടിയിലായത്. പൂണെയിലെ ലോണി കൽഭോർ റെയിൽവെ സ്റ്റേഷനു സമീപം തമിഴ്നാട് സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പ്രതി തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.
അർദ്ധരാത്രി ഉറക്കമുണർന്ന മാതാവ് നോക്കുമ്പോൾ അടുത്ത് മകൾ ഉണ്ടായിരുന്നില്ല. തുടർന്ന് മകളെ കാണാനില്ലെന്ന് സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച രാവിലെ ബാലികയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിെൻറ തല തകർന്ന നിലയിലായിരുന്നു.
പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അടുത്ത നാലു മണിക്കൂറിനകം തന്നെ ബൻസോദ് പൊലീസിെൻറ പിടിയിലായി. ഇയാൾക്കെതിരെ പോക്സോ, കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ബൻസോദ് മദ്യത്തിന് അടിമയാണെന്നും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.