കശ്മീരിൽ ആദ്യ കോവിഡ് മരണം
text_fieldsശ്രീനഗർ: കശ്മീരിൽ 65 വയസുകാരൻ കോവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചു. ശ്രീനഗറിലെ ഡാൽഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപ ത്രിയിൽ വെച്ചാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഇത് കശ്മീരിൽ റിപ്പോർട് ചെയ്യുന്ന ആദ്യത്തെ കോവിഡ് മരണ മാണ്.
അതേസമയം, ഇയാൾക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പ്രമേഹവും, രക്തസമ്മര്‍ദ്ദവും അമിത വണ്ണവും ഉള്ള ഇയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചിരുന്നതായും എന്നാൽ, ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ശ്രീനഗറിലെ ഹൈദര്‍പൂര സ്വദേശിയായ ഇയാൾ മതപ്രഭാഷകനായിരുന്നു. അടുത്തിടെ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ യാത്ര ചെയ്തിരുന്നു. എന്നാൽ യാത്രാവിവരങ്ങള്‍ ഇയാള്‍ മറച്ചുവെച്ചതായി അധികൃതര്‍ ആരോപിച്ചു.
രണ്ടു ദിവസം മുമ്പാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി ബന്ധം പുലര്‍ത്തിയ നാല് പേര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.കശ്മീരിൽ 11 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.