Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയുടെ ചിതയിൽ ചാടി...

ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു

text_fields
bookmark_border
ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു
cancel

ഭവാനിപട്​​ന (ഒഡിഷ): ഭാര്യയുടെ ചിതയിൽ ചാടി 65കാരൻ മരിച്ചു. ഒഡിഷയിലെ കലഹണ്ടി ജില്ലയിലെ സിയാൽജോദിലെ ഗോലമുണ്ടിയിലാണ്​​ സംഭവം. ഗ്രാമപഞ്ചായത്ത്​ മുൻ സമിതി അംഗമായ നിലാമനി സബർ ആണ്​ മരിച്ചത്​. ക​ഴിഞ്ഞ ദിവസം മരിച്ച ഭാര്യ റായ്​ബറി‍െൻറ ചിതയിലേക്കു​ ചാടുകയായിരുന്നു.

സംസ്​കാരച്ചടങ്ങുകളോടനുബന്ധിച്ച്​ കൂടെയുണ്ടായിരുന്ന നാലു മക്കളും കുളിക്കാൻ പോയ സമയത്താണ്​ നിലാമനി സബർ ചിതയിലേക്ക്​ എടുത്തുചാടിയത്​. തൽക്ഷണം മരിച്ചു. ഭാര്യയുടെ വിയോഗത്തി​‍െൻറ ദുഃഖാധിക്യത്താൽ അദ്ദേഹം തീയിലേക്ക്​ ചാടുകയായിരുന്നുവെന്നും ദൃക്​സാക്ഷികളുടെ മൊഴികളുടെ അടിസ്​ഥാനത്തിൽ അസാധാരണ മരണത്തിന്​ കേസെടുത്തതായും പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Deathsuicide
News Summary - 65-year-old man ends life by jumping into wife's funeral pyre
Next Story