Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി മാർക്കറ്റിൽ...

ഡൽഹി മാർക്കറ്റിൽ ബോധംകെട്ട്​ വീണയാളെ ആരും തിരിഞ്ഞുനോക്കിയില്ല; ഒടുവിൽ മരണം

text_fields
bookmark_border
market-28-05-2020
cancel

ന്യൂഡൽഹി: സൗത്ത്​ ഡൽഹിയിലെ മാർക്കറ്റിൽ ബോധം കെട്ട്​ വീണയാളെ മൂന്ന്​ മണിക്കൂറോളം ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ പൊലീസ്​ എത്തി ആശുപത്രിയിലാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂസഫ്​ സഹായ്​ മാർക്കറ്റിലാണ്​ സംഭവം. 

എയിംസിൽ അറ്റൻററായി ​േജാലി ചെയ്​തിരുന്ന 65കാരനാണ്​ ദാരുണാന്ത്യം​. ബുധനാഴ്​ച രാവിലെ പത്തരയോടെ ബോധം നഷ്​ടപ്പെട്ട്​ വീണ വയോധികനെ ഉച്ചക്ക്​ ഒന്നര വരെ സഹായിക്കാൻ ആരും തയാറായില്ല. പിന്നീട്​ അതുവഴി കടന്നുപോയ യാത്രക്കാരിലൊരാൾ പൊലീസ്​ കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചതിനെ തുടർന്ന്​ പൊലീസുകാരെത്തി ആംബുലൻസിൽ ഇയാ​െള ഈസ്​റ്റ്​ ഡൽഹിയിലെ ലാൽ ബഹദൂർ ശാസ്​ത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.  

പൊലീസുകാരിൽ ഒരാൾ പി.പി.ഇ കിറ്റ്​ സംഘടിപ്പിക്കുകയും അത്​ ധരിച്ച ശേഷമാണ്​ വീണു കിടന്നയാളെ ആശുപത്രിയിലാക്കിയത്​. എന്നാൽ രാത്രി ഏഴു മണിയോടെ ഇയാൾ മരണത്തിന്​ കീഴടങ്ങി. കോവിഡ്​ ഭീതി മൂലമാണ്​ ആരും വീണു കിടന്നയാൾക്കരികിലേക്ക്​ പോകാതിരുന്നതെന്ന്​ പൊലീസുകാർ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitdeathmalayalam newsindia newsSouth Delhiunconscious man
News Summary - 65-yr-old unconscious man in south Delhi market fails to get help for over 3 hours, dies -india news
Next Story