Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid india
cancel
Homechevron_rightNewschevron_rightIndiachevron_right6538 കോവിഡ് കേസുകൾ,...

6538 കോവിഡ് കേസുകൾ, 653ലേക്കുയർന്ന് ഒമിക്രോൺ; രാജ്യത്ത് കോവിഡ് ഭീതി തുടരുന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 6358 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്തെ സജീവമായ കേസുകളുടെ എണ്ണം 75,456 ആയി. അതേസമയം, രാജ്യത്തെ ഒമിക്രോൺ രോഗബാധിതരുടെ എണ്ണം 653 ആയി. 186 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതൽ ഒമിക്രോമൺ ബാധിതരുള്ളത്​ മഹാരാഷ്ട്രയിലാണ്. 167 കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് രാത്രി ഒമ്പത്​ മുതൽ രാവിലെ ആറ്​ വരെ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. ജിം, സിനിമാശാലകൽ, ഹോട്ടൽ എന്നിവയുൾപ്പെടെ പൊതുയിടങ്ങളിൽ 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം.

കഴിഞ്ഞദിവസം 331 പുതിയ കോവിഡ് കേസുകൾ ഡൽഹിയിൽ സ്ഥിരീകരിച്ചതോടെ തലസ്ഥാനത്തെ സജീവമായ കേസുകളുടെ എണ്ണം 1289 ആയി. ജൂണിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 144 പേർ രോഗമുക്തി നേടി. ഡൽഹിയിൽ ഒമിക്രോൺ കേസുകളുടെ എണ്ണം 165 ആയി.

രോഗ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ തലസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. കേരളം 57, ഗുജറാത്ത് 49, രാജസ്ഥാൻ 43 എന്നിങ്ങനെയാണ്​ മറ്റു സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച ഒമിക്രോൺ കേസുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidindia
News Summary - 6538 covid cases, rising to 653 Omicron; Fear continues in the country
Next Story