ഡൽഹിയിലെ ആശുപത്രിയിൽ ഡോക്ടർമാരും നഴ്സുമാരുമടക്കം 68 പേർ നിരീക്ഷണത്തിൽ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും ജീവനക്കാരുമടക്കം 68 േപരെ വീട്ടുനിരീക്ഷണ ത്തിലാക്കി. ബുധനാഴ്ച രാത്രി ആശുപത്രിയിൽ വിദേശയാത്ര കഴിഞ്ഞെത്തിയ യുവതി മരിച്ചതിനെ തുടർന്നാണ് നടപടി. ഇവർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. പ്രതിരോധ മുൻകരുതലിൻെറ ഭാഗമായാണ് നടപടി.
ഗർഭിണിയായ യുവതി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഭഗവാൻ മഹാവീർ ആശുപത്രിയിൽ തിങ്കളാഴ്ചയാണ് അഡ്മിറ്റായത്. വിദേശ യാത്ര കഴിഞ്ഞെത്തി വീട്ടുനിരീക്ഷണത്തിലായിരുന്ന വിവരം യുവതി ആശുപത്രി അധികൃതരോട് മറച്ചുവെക്കുകയായിരുന്നു.
200 ഓളം രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയിൽ യാത്രാവിവരം മറച്ചുവെച്ചാണ് തിങ്കളാഴ്ച യുവതി അഡ്മിറ്റായത്. അഡ്മിറ്റായതിനുശേഷം വിദേശത്തുനിന്നും എത്തിയതാണെന്നും വീട്ടുനിരീക്ഷണത്തിലായിരുന്നുവെന്നും ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു.
ബുധനാഴ്ച യുവതിയുടെ ആരോഗ്യ നില വശളായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രേവശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവതിയുടെ ബന്ധുക്കളെയും യുവതിയുമായി അടുത്തിടപഴകിയവരെയും വീട്ടുനിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.