ചട്ടലംഘനം: ബി.ജെ.പി നേതാക്കൾക്കെതിരെ കേസ്
text_fieldsജബൽപുർ: മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഏഴ് ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുത്തു. മുൻ കേന്ദ്രമന്ത്രി പ്രഹ്ലാദ് പേട്ടൽ, ജബൽപുർ സിറ്റി മേ യർ സ്വാതി ഗോഡ്ബോലെ എന്നിവരടക്കമുള്ളവർക്കെതിരെയാണ് ജില്ല കലക്ടർ കേസെടുക് കാൻ നിർദേശിച്ചത്. ബി.ജെ.പിയുടെ ജബൽപുർ മണ്ഡലം സ്ഥാനാർഥി രാകേഷ് സിങ്ങിെൻറ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ടാണ് ചട്ടലംഘനം നടന്നത്. ഇതുമായി ബന്ധപ്പെട്ട് രാകേഷ് സിങ്ങിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
പത്രിക സമർപ്പണ സമയത്ത് സ്ഥാനാർഥിയടക്കം അഞ്ചുപേർക്ക് മാത്രമേ റിട്ടേണിങ് ഓഫിസറുടെ മുറിയിലേക്ക് പ്രവേശിക്കാനാവൂ. പത്രിക നൽകുന്ന ഓഫിസിെൻറ 100 മീറ്റർ ചുറ്റളവ് നിരോധിത മേഖലയായതിനാൽ അവിടെ പ്രകടനങ്ങൾക്ക് പ്രവേശനവുമില്ല. സിങ്ങിനെ പത്രിക സമർപ്പണ സമയത്ത് ഈ രണ്ട് കാര്യങ്ങളും ലംഘിക്കപ്പെട്ടതിനെ തുടർന്നാണ് നേതാക്കൾക്കെതിരെ കേസെടുത്തത്.
സംഭവത്തിൽ സുരക്ഷ വീഴ്ച കണക്കിലെടുത്ത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ഓഫിസർക്കെതിരെയും നടപടിയെടുക്കാൻ റിട്ടേണിങ് ഓഫിസർ ശിപാർശ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.