ജമ്മു കശ്മീരിൽ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി
text_fieldsശ്രീനഗര്‍: ജമ്മു കശ്മീരിലെ ഗന്ദർബാലിൽ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. നിരവധി പേരുടെ പരിക്ക് ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. ഒരു ഡോക്ടറും ആറു തൊഴിലാളികളുമാണ് ഇതുവരെ മരണപ്പെട്ടത്. ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗാംഗീറിൽ നിർമാണ സൈറ്റിൽ നടന്ന വെടിവെപ്പിലാണ് തൊഴിലാളികൾ കൊല്ലപ്പെട്ടത്. രണ്ടുപേർ . സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
ശ്രീനഗർ–ലേ തുരങ്കനിർമാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്ത് കടന്നാണ് രണ്ടു ഭീകരർ വെടിയുതിർത്തത്. ജോലി കഴിഞ്ഞ് തൊഴിലാളികളും മറ്റു ജീവനക്കാരും ക്യാംപിലേക്ക് തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. പരിക്കേറ്റവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ കണ്ടെത്താൻ സുരക്ഷാസേന വ്യാപക തിരച്ചിൽ നടത്തിവരികയാണ്.
സംഭവത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല, ലഫ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവർ അപലപിച്ചു. അതേസമയം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.