ബിഹാറിൽ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു; 35 പേർക്ക് പരിക്ക്
text_fieldsജെഹാനാബാദ്: ബീഹാറിലെ ജെഹാനാബാദ് സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മഖ്ദുംപൂർ ബ്ലോക്കിലെ വാനവർ കുന്നിലാണ് സംഭവം. പരിക്കേറ്റവരെ മഖ്ദുംപൂരിലെയും ജഹാനാബാദിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രാവണ മാസത്തിലെ നാലാമത്തെ തിങ്കളാഴ്ച നടകുന്ന ദർശനത്തിന് ഞായറാഴ്ച രാത്രി മുതൽ സിദ്ധേശ്വരനാഥ ക്ഷേത്രത്തിൽ ധാരാളം ഭക്തർ എത്തിയിരുന്നു. രാത്രി ഒരു മണിയോടെയാണ് തിക്കും തിരക്കും അനുഭവപ്പെട്ടത്. ചിലർ നിലത്ത് വീണതോടെ ക്ഷേത്രത്തിലുണ്ടായിരുന്നവരെല്ലാം ജീവരക്ഷാർഥം ഓടിയത് സ്ഥിതി ഗുരുതരമാക്കി. ഇതോടെ വീണവരുടെ ദേഹത്ത് ചവിട്ടേൽക്കുകയും ഏഴുപേർ മരണപ്പെടുകയുമായിരുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു.
#WATCH | Bihar: Vikas Kumar, SDO Jehanabad says, "It is a sad incident...All the arrangements were tight, we are taking stock of the situation and then will further inform you about this..." https://t.co/yw6e4wzRiY pic.twitter.com/N7l6yyQrQE
— ANI (@ANI) August 12, 2024
ജൂലൈ രണ്ടിന് ഉത്തർപ്രദേശിലെ ഹാഥറസിൽ ഉണ്ടായ തിക്കിലും തിരക്കിലും 120 പേർ മരിച്ചിരുന്നു. 'ഭോലെ ബാബ' എന്നറിയപ്പെടുന്ന ബാബ നാരായൺ ഹരിയുടെ നേതൃത്വത്തിലുള്ള മതചടങ്ങിലായിരുന്നു ദാരുണ സംഭവം. 2005ൽ മഹാരാഷ്ട്രയിലെ മന്ധർദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 340ലധികം ഭക്തർ മരിച്ചിരുന്നു. 2008-ൽ രാജസ്ഥാനിലെ ചാമുണ്ഡാദേവി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും 250 പേർക്കും 2008ൽ ഹിമാചൽ പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തിൽ 162 പേർക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു.
#WATCH | Bihar: Divakar Kumar Vishwakarma, SHO Jehanabad says, "DM and SP visited the spot and they are taking stock of the situation...A total of seven people have died...We are meeting and inquiring the family members (of the people dead and injured)...We are trying to identify… https://t.co/yw6e4wzRiY pic.twitter.com/lYzaoSzVPH
— ANI (@ANI) August 12, 2024
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.