ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നാളെ; രണ്ടുദിവസത്തിനിടെ ഏഴ് റാലികൾ; അവസാന ലാപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിമാന പ്രശ്നമാണ്. ഈയാഴ്ച നടത്തിയ ഏഴ് റാലികൾ കൂടിയായതോടെ ഇതുവരെ തന്റെ ജൻമനാട്ടിൽ 27 തെരഞ്ഞെടുപ്പ് പ്രചാരണങ്ങളാണ് മോദി നടത്തിയത്. 2017ൽ 34 റാലികളാണ് മോദി നടത്തിയത്. ഏതാണ്ട് 30 വർഷമായി കൈവശമുള്ള സംസ്ഥാനം നിലനിർത്താൻ സാധിക്കുമെന്ന അമിത ആത്മവിശ്വാസവും ബി.ജെ.പിക്കുണ്ട്.
രണ്ടാംഘട്ട തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നാളെ അവസാന ലാപ്പിൽ മൂന്ന് റാലികളെയാണ് മോദി അഭിസംബോധന ചെയ്യുന്നത്. ഡിസംബർ ഒന്നിനാണ് ഗുജറാത്തിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ്. അഞ്ചിന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും.
ഗുജറാത്തിൽ ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ബി.ജെ.പിയുടെ മുഖ്യഎതിരാളി കോൺഗ്രസ് ആണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനാണ് കോൺഗ്രസിന്റെ പ്രചാരണത്തിന്റെ കടിഞ്ഞാൺ. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി യാത്രക്ക് അവധികൊടുത്ത് പ്രചാരണത്തിനെത്തിയിരുന്നു. വെല്ലുവിളിയുയർത്താൻ എ.എ.പിയും മത്സരരംഗത്തുണ്ട്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. നവംബർ 12ന് തെരഞ്ഞെടുപ്പ് നടന്ന ഹിമാചൽപ്രദേശിലെയും ഫലം അന്നറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.