ഏഴ് റോഹിങ്ക്യൻ അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയച്ചു
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്ക് ഏഴ് റോഹിങ്ക്യൻ മുസ്ലിം അഭയാർഥികളെ മ്യാൻമറിലേക്ക് തിരിച്ചയച്ചു. റോഹിങ്ക്യൻ അഭയാർഥികളെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയതോടെയാണ് നടപടികൾ പൂർത്തിയാക്കി ഇവരെ അധികൃതർ മടക്കി അയച്ചത്.
ഇതാദ്യമായാണ് റോഹിങ്ക്യൻ അഭയാർഥികളെ ഇന്ത്യയിൽ നിന്ന് ഒൗദ്യോഗികമായി മടക്കി അയക്കുന്നത്. റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്ന വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഇതുസംബന്ധിച്ച ഹരജി തള്ളിയത്.
അതേ സമയം, കേന്ദ്രസർക്കാറിെൻറ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് െഎക്യരാഷ്ട്രസഭ പ്രതികരിച്ചിരുന്നു. കുടിയേറ്റക്കാരുടെ അവകാശങ്ങളുടെ ലംഘനമാണിതെന്ന് യു.എന്നിലെ പ്രത്യേക വംശീയ വിഭാഗം വക്താവ് തെന്ദായി അച്യും പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.