ജയ്പൂരിൽ ഏഴ് പേർക്ക് സിക വൈറസ്; അതീവ ജാഗ്രത
text_fieldsജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂരിൽ ഏഴ് പേർക്ക് സിക വൈറസ് ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞു. സംഭവത്തിെൻറ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഒാഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. വൈറസ് ബാധയുള്ള പ്രദേശത്തിെൻറ അവസ്ഥ പഠിക്കാൻ കേന്ദ്ര സംഘം ഇന്ന് തന്നെ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വൈറസ് ബാധയേറ്റ് ഏഴുപേരെയും ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബർ 24ന് ഒരാൾക്ക് സിക വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് 22ഒാളം സാംപിളുകൾ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്തു.
ജയ്പൂരിലെ തന്നെ ശാസ്ത്രി നഗർ മേഖലയിലാണ് ആദ്യമായി സിക വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. തുടർന്ന് ആ പ്രദേശത്തും സമീപ വാർഡുകളിലുമായി 179 മെഡിക്കൽ ടീമുകളെയാണ് വിന്യസിച്ചത്.
സിക ബാധിച്ചവരിൽ ഒരാൾ ബിഹാറിൽ നിന്നുള്ള യുവാവാണ്. ബിഹാറിലെ സിവാൻ സ്വദേശിയായ യുവാവ് ആഗസ്ത് 28 മുതൽ സെപ്തംബർ 12 വരെ പലതവണ അയാളുടെ വീട് സന്ധർശിച്ചിരുന്നു. ഇതോടെ ബിഹാറിലെ 38 ജില്ലകളിലും സർക്കാർ ഉപദേശക സമിതിയെ ഏർപ്പാടാക്കിയിട്ടുണ്ട്. ഇയാളുടെ കുടുംബവും നിരീക്ഷണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.