കളിക്കുന്നതിനിടെ തർക്കം; ഏഴു വയസുകാരൻ നാലുവയസുകാരൻെറ കഴുത്തുമുറിച്ചു
text_fields
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ കളിക്കുന്നതിനിടെ തകർക്കമുണ്ടായതിനെ തുടർന്ന് ഏഴുവയസുകാരൻ ബന്ധുവായ നാലുവയസുകാരെൻറ കഴുത്തുമുറിച്ചു. മൂർച്ചയുള്ള കത്തികൊണ്ടുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബറേലിയിലെ നവാബ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. അച്ഛൻമാർ പണിക്ക് പോയ ശേഷം വീട്ടുമുറ്റത്തിരുന്ന് കളിക്കുകയായിരുന്ന കുട്ടികൾക്കിടയിൽ തർക്കമുണ്ടാവുകയായിരുന്നു. പരസ്സപരം വഴക്കടിച്ചതോടെ മൂത്ത കുട്ടി അകത്ത് ചെന്ന് കത്തികൊണ്ടു വന്ന് നാലുവയസുകാരെൻറ കഴുത്ത് മുറിച്ചു. പരിക്കേറ്റ കുട്ടിയെ ഉടൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി മാറ്റുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഏഴുവയസുകാരൻ വീട്ടുകാരുടെ നിർദേശപ്രകാരമാണ് മകനെ പരിക്കേൽപ്പിച്ചതെന്നാരോപിച്ച് നാലുവയസുകാരെൻറ മാതാവ് പൊലീസിൽ പരാതി നൽകി. എന്നാൽ പിന്നീടിവർ പരാതി പിൻവലിക്കുകയും കുട്ടികൾ തമ്മിലുള്ള തർക്കത്തിനിടെ അബദ്ധവശാൽ അത്യാഹിതം സംഭവിച്ചതാണെന്ന് പറഞ്ഞ് ഒത്തുതീർപ്പിലെത്തുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടിക്ക് എന്തെങ്കിലും സഒഭവിച്ചാൽ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് നവാബ്ഗഞ്ച് സ്റ്റേഷൻ ഓഫീസർ സുരേന്ദ്രസിങ് പച്ചോരി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.