Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമ്മയുടെ...

അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു

text_fields
bookmark_border
അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു
cancel
camera_alt

പ്രതീകാത്മക ചിത്രം

​ഗുരു​ഗ്രാം: അമ്മയുടെ ലിവ്-ഇൻ-പങ്കാളിയുടെ മർദനത്തിൽ ഏഴ് വയസുകാരൻ കൊല്ലപ്പെട്ടു. ഒമ്പത് വയസുകാരൻ ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ബിജ്നോർ സ്വദേശിയായ വിനിത് ചൗധരി എന്നയാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മനു (9), പ്രീത് (7) എന്നിവർക്കാണ് പരിക്കേറ്റത്.

ഏതാനും മാസങ്ങളായി കൊല്ലപ്പെട്ട കുട്ടിയും സഹോദരനും അമ്മയ്ക്കും ലിവ്-ഇൻ-പങ്കാളിക്കും ഒപ്പമായിരുന്നു താമസം. യുവതിയില്ലാത്ത സമയത്ത് പ്രതി കുട്ടികളെ മർദിച്ചിരുന്നുവെന്ന് കുട്ടികളുടെ ബന്ധു പൊലീസിനോട് പറഞ്ഞു. സംഭവദിവസം യുവതി വീട്ടിലുണ്ടായിരുന്നില്ല.

മർദനമേറ്റ കുട്ടികളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പ്രീത് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime NewsLive-in partnerMinor killed
News Summary - 7 year old died after being attacked by Mother's live-in-partner
Next Story