70ാം ദിനത്തിലും മാറ്റമില്ലാതെ കശ്മീർ
text_fieldsശ്രീനഗർ: പ്രത്യേക പദവി റദ്ദാക്കി 70 ദിനങ്ങൾ പിന്നിട്ടിട്ടും കശ്മീരിൽ ജനജീവിതം സാധാരണ നിലയിലായില്ല. പ്രധാന മാർക്കറ്റുകളും നിരത്തുകളും വിജനമായിത്തന്നെ തുടരുകയാണ്. ടി.ആർ.സി ചൗക്ക്- ലാൽ ചൗക്ക് റോഡിൽ ഞായറാഴ്ചകളിൽ മാത്രം പ്രവർത്തിക്കുന്ന ചന്തകൾ മാത്രമാണ് കശ്മീരികളുടെ ആശ്രയം.
അതുെകാണ്ടുതന്നെ, ഈ ചന്തകളിൽ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. ശൈത്യകാലം അടുത്തുവരുന്നതിനാൽ വസ്ത്രങ്ങൾ അടക്കമുള്ളവ വാങ്ങുന്നതിനായി താഴ്വരയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആളുകൾ ഇവിടെയെത്തുന്നു.
ഓട്ടോറിക്ഷയും ഏതാനും ടാക്സികളും മാത്രമാണ് നിരത്തുകളിൽ കാണുന്നത്. ആഗസ്റ്റ് നാലു മുതൽ റദ്ദാക്കിയ മൊബൈൽ സേവനം ഹന്ദ്വാര, കുപ്വാര മേഖലകളിൽ ഒഴിച്ച് മറ്റെവിടെയും പുനഃസ്ഥാപിച്ചിട്ടില്ല. എന്നാൽ, തിങ്കളാഴ്ചയോടെ പോസ്റ്റ്പെയ്ഡ് മൊബൈൽ ഫോൺ സർവിസുകൾ പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വക്താവ് രോഹിത് കൻസാൽ പറഞ്ഞിരുന്നു. കശ്മീരിെൻറ ഭൂരിഭാഗം മേഖലയിലും സഞ്ചാരത്തിനുള്ള നിയന്ത്രണവും നീക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
അതേസമയം, ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റ് മാർക്കറ്റിൽ നടന്ന ഗ്രനേഡ് ആക്രമണത്തെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ സുരക്ഷ കർശനമാക്കി. ഭീകരർ ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഏഴുപേർക്കാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.