അഖാര റാലിക്കിടെ പള്ളിക്കുനേരെ ആക്രമണം; വൃദ്ധനെയും പത്ത് വയസുകാരനെയും അറസ്റ്റ് ചെയ്ത് പൊലീസ്
text_fieldsബീഹാറിലെ സിവാനിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. മഹാവീർ അഖാര ഘോഷയാത്ര മുസ്‍ലിം പള്ളിക്കടുത്ത് എത്തിയപ്പോഴാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതേ തുടർന്ന് മസ്ജിദിന് സമീപം താമസിക്കുന്ന എഴുപത് വയസുകാരനെയും പേരക്കുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബിഹാറിലെ സിവാൻ ജില്ലയിൽ മഹാവീർ അഖാര ഘോഷയാത്രക്കിടെ സെപ്റ്റംബർ 10നാണ് വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീം പള്ളിക്ക് സമീപത്തുകൂടി കടന്നുപോയ മാർച്ചിൽ കാവി വസ്ത്രധാരികളായ പുരുഷൻമാർ വർഗീയ മുദ്രാവാക്യം വിളിച്ചിരുന്നു. ഇത് ബർഹാരിയയുടെ പുരാണി ബസാർ പരിസരത്ത് കല്ലേറിൽ കലാശിച്ചുവെന്ന് മക്തബ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദ് യാസിൻ (70), അദ്ദേഹത്തിന്റെ എട്ട് വയസ്സുള്ള ചെറുമകൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരും നിരപരാധികളാണെന്ന് കുടുംബം പറയുന്നു. യാസിൻ അടുത്തിടെ രണ്ട് ശസ്ത്രക്രിയകൾക്ക് വിധേയനായതായും മറ്റ് ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
അക്രമത്തിന് പ്രേരിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്ത് കസ്റ്റഡിയിൽ വച്ചിരുന്നതായി കുടുംബം പറയുന്നു. കുഞ്ഞിനെ ബന്ധുക്കളെ കാണാൻ പോലും പൊലീസ് അനുവദിച്ചില്ല എന്നും കുട്ടി കരയുന്ന ശബ്ദം കേട്ടുവെന്നും ബന്ധു മക്തബ് മീഡിയയോട് പറഞ്ഞു.
അരയിൽ കയർ കെട്ടിയാണ് ഇവരെ കോടതിയിൽ ഹാജരാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ കുടുംബം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും മോചിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പണം ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.