പി.വി. സിന്ധുവിനെ വിവാഹം കഴിക്കാൻ കലക്ടർ സഹായിക്കണമെന്ന് 70കാരെൻറ നിവേദനം
text_fieldsചെന്നൈ: ലോക ബാഡ്മിൻറൺ ചാമ്പ്യൻ പി.വി. സിന്ധുവിനെ വിവാഹം കഴിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 70കാരൻ ജില്ല കലക്ടർക്ക് നിവേദനം നൽകി. കമുദി സ്വദേശി മലൈച്ചാമിയാണ് രാമനാഥപുരം കലക്ടറേറ്റിൽ നടന്ന പ്രതിവാര ജനസമ്പർക്ക പരിപാടിയിൽ കലക്ടർ വീരരാഘവ റാവുവിന് രേഖാമൂലം അപേക്ഷ സമർപ്പിച്ചത്.
ഹരജിയിൽ സിന്ധുവിെൻറ ചിത്രവും പതിച്ചിരുന്നു. സിന്ധുവിനെ പ്രണയിക്കുന്നതായും ജീവിതപങ്കാളിയാക്കാൻ തീരുമാനിച്ചതായും മലൈച്ചാമി വ്യക്തമാക്കി. ആവശ്യമായിവന്നാൽ സിന്ധുവിനെ കടത്തിക്കൊണ്ടുപോയി ആഗ്രഹം സഫലീകരിക്കുമെന്നും ഇതിന് കലക്ടറുടെ സഹായം വേണമെന്നും അഭ്യർഥനയുണ്ട്. കലക്ടറേറ്റ് പരിസരത്ത് മലൈച്ചാമി മാധ്യമങ്ങളോടും സംസാരിച്ചു. നിവേദനം സ്വീകരിച്ച കലക്ടർ നടപടി എടുക്കാത്തതും വിവാദമായി. മനോരോഗ പരിശോധനക്ക് വിധേയമാക്കാനെങ്കിലും കലക്ടർക്ക് ഉത്തരവിടാമായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.