ഡൽഹിയിൽ 7000 അർധസൈനികരെ വിന്യസിച്ചു; 36 മണിക്കൂറിനിടെ സംഘർഷങ്ങളില്ലെന്ന് ആഭ്യന്തരമന്ത്രാലയം
text_fieldsന്യൂഡൽഹി: വടക്കു കിഴക്കൻ ഡൽഹിയിൽ സംഘർഷങ്ങൾ നിയന്ത്രിക്കാൻ 7000 അർധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം. 100 പേരടങ്ങിയ 70 കമ്പനി അർധസൈനികരെയാണ് പ്രശ്നബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. ഡൽഹി പൊ ലീസിെൻറ നിയന്ത്രണത്തിലാണ് സുരക്ഷാ വിന്യാസമെന്നും നിലവിൽ സ്ഥിതി ശാന്തമാണെന്നും ആഭ്യന്തരമന്ത്രാലയം അറിയി ച്ചു.
ഡല്‍ഹിയില്‍ ആകെയുള്ള 203 പൊലീസ് സ്‌റ്റേഷനുകളില്‍ 12 സ്‌റ്റേഷനുകളുടെ പരിധിയിലാണ് കലാപമുണ്ടായത്.
കഴ ിഞ്ഞ 36 മണിക്കൂറിനിടെ വടക്കു കിഴക്കൻ ഡൽഹിയിൽ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ 48 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സംശയിക്കപ്പെടുന്ന 514 പേരെ കസ്ററഡിയിലെടുത്ത് ചോദ്യം ചെയ്തതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വ്യാഴാഴ്ച രാത്രി ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ലയുടേയും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അമുല്യ പട്നായിക്കിെൻറയും സാന്നിധ്യത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ സംഘർഷബാധിത പ്രദേശങ്ങളിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നടത്തിയ സന്ദർശനത്തെ കുറിച്ചോ അദ്ദേഹത്തിെൻറ ഇടപെടലിനെ കുറിച്ചോ ആഭ്യന്തര മന്ത്രാലയത്തിെൻറ പ്രസ്താവനയില്‍ പരാമര്‍ശമുണ്ടായില്ല.
വ്യാജപ്രചാരണങ്ങളിലും ഊഹാപോഹങ്ങളിലും ആളുകള്‍ വിശ്വസിക്കരുത്. സാമുദായിക സംഘര്‍ഷങ്ങളുണ്ടാക്കാന്‍ മനഃപൂറവ്വ ശ്രമം നടത്തുന്ന ഗ്രൂപ്പുകളുടെ കെണിയില്‍ വീഴരുതെന്നും ആഭ്യന്തരമന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
എല്ലാ വിഭാഗങ്ങളിലേയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന സമാധാന സമിതികള്‍ രൂപീകരിച്ച് വരുന്നുണ്ട്. ഇവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പൊലീസ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം വളർത്തുന്നതിന് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമാധാന സമിതികൾ സംഘർഷ ബാധിത പ്രദേശങ്ങളിലെ ആളുകളെ നേരിട്ട് കണ്ട് സംവദിക്കും. കാലപത്തിൽ തകർന്ന റോഡുകളും തെരുവുകളും മറ്റ് പൊതുസ്ഥാപനങ്ങളും കേടുപാടുകൾ തീർക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
അതേസമയം സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 38 ആയി. ഇരുനൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളും അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ച് രണ്ട് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.