Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2020 3:44 AM GMT Updated On
date_range 14 Oct 2020 4:28 AM GMTകോവിഡ് മരണം; 70 ശതമാനവും പുരുഷൻമാരെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. കുട്ടികളിലും 18നും 25നും ഇടയിലും ഒരു ശതമാനമാണ് മരണനിരക്കെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
60 വയസിന് മുകളിൽ പ്രായമുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മറ്റ് അസുഖങ്ങളോടെ കോവിഡ് ബാധിച്ച 45നും 60നും ഇടയിൽ പ്രായമുള്ളവരിൽ 14 ശതമാനമാണ് മരണനിരക്ക്. എന്നാൽ, മറ്റ് അസുഖങ്ങളില്ലാതെ കോവിഡ് ബാധിച്ച 45നും 60നും ഇടയിലുള്ളവരിൽ 1.5 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് 1,10,617 പേരാണ് ഇതുവരെ മരിച്ചത്. 72,37,082 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. അമേരിക്കക്ക് പുറമെ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യം ഇന്ത്യയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story