സ്വാതന്ത്ര്യദിനം: അമൃത്സറിൽ സുരക്ഷ ശക്തമാക്കി
text_fieldsഅമൃത്സർ: രാജ്യത്തിെൻറ 72ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുന്നോടിയായി അമൃത്സറിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. പരിശോധന സ്ഥലങ്ങളുെട എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അമൃത്സറിൽ ആസൂത്രിത പ്രവർത്തനങ്ങളൊന്നും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും അമൃത്സർ പൊലീസ് കമീഷണർ എസ്.എസ്. ശ്രീവാസ്തവ പറഞ്ഞു.
പഞ്ചാബിൽ ഹിതപരിശോധന വേണമെന്ന പ്രഖ്യാപനവുമായി യു.എസ് ആസ്ഥാനമായ സിഖ് വിഘടനവാദി ഗ്രൂപ്പ് ലണ്ടനിൽ സംഘടിപ്പിക്കുന്ന ‘ഹിതപരിശോധന 2020’െൻറ ഭാഗമായുള്ള പരിശോധനയല്ല ഇപ്പോൾ നടക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് പൊതുവായുണ്ടാവുന്ന മുന്നറിയിപ്പ് മാത്രമാണുള്ളത്.
ഹിതപരിശോധനയുടെ സ്വാധീനം അമൃത്സറിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും കമീഷണർ പറഞ്ഞു. ലണ്ടനിലെ തഫൽഗർ ചത്വരത്തിലാണ് ജനഹിത പരിശോധന 2020 നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.