75 െറയിൽേവ സ്റ്റേഷനുകളിൽ 100 അടി ഉയരത്തിൽ ദേശീയപതാക സ്ഥാപിക്കും
text_fieldsമുംബൈ: മുംബൈയിലെ ഏറ്റവും തിരക്കേറിയ ഏഴ് സ്റ്റേഷനുകൾ ഉൾപ്പെടെ രാജ്യത്ത് 75 സ്റ്റേഷനുകളിൽ 100 അടി ഉയരത്തിൽ ത്രിവർണ പതാകകൾ സ്ഥാപിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഡിസംബർ അവസാനേത്താടെ പതാകകൾ ഉയരും. ഇതുസംബന്ധിച്ച ഉത്തരവ് മേഖല ഒാഫിസുകൾക്ക് കൈമാറി.
എ വൺ സ്റ്റേഷനുകളിലാണ് പതാക സ്ഥാപിക്കുന്നതെന്ന് ബോർഡ് എക്സി. ഡയറക്ടർ വിവേക് സക്സേന അറിയിച്ചു. സ്േറ്റഷൻ നവീകരണ ഫണ്ടിൽനിന്നാണ് ചെലവ്. സെൻട്രൽ റെയിൽവേയുടെയും വെസ്റ്റേൺ റെയിൽേവയുയെും ആസ്ഥാനം മുംബൈ ആണ്. ഇവിടെ മാത്രം ഏഴ് സ്റ്റേഷനുകൾക്ക് എവൺ പദവിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.