രാജ്യത്തെ 75 ജില്ല ആശുപത്രികൾ മെഡിക്കൽ കോളജാക്കും
text_fieldsന്യൂഡൽഹി: ആരോഗ്യമേഖലയിൽ മനുഷ്യവിഭവശേഷി വർധിപ്പിക്കാൻ കേ ന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 75 ജില്ല ആശു പത്രികളെ മെഡിക്കൽ കോളജുകളാക്കി ഉയർത്തും. ആരോഗ്യരംഗത്ത് പിന ്നാക്കം നിൽക്കുന്ന ജില്ലകളിലെ ജില്ല-റഫറൽ ആശുപത്രികളെയാണ് മെഡി ക്കൽ കോളജുകളാക്കി മാറ്റുക. ആദ്യഘട്ടത്തിൽ 58 ജില്ല ആശുപത്രികളെ ഉ യർത്തുന്നതിന് അംഗീകാരമായി. രണ്ടാം ഘട്ടത്തിനായി 24 ആശുപത്രികളെ തെ രെഞ്ഞടുത്തു. ഇതിൽ 39 എണ്ണം നിലവിൽ പ്രവർത്തന സജ്ജമായിട്ടുണ്ട്.
ബാക്കിയുള്ളവയുടെ പ്രവൃത്തി നടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ‘‘75 ജില്ല ആശുപത്രികൾ മെഡിക്കൽ കോളജുകളാക്കുന്നതിെൻറ മൂന്നാംഘട്ടത്തിനുള്ള അനുമതിക്കായി ധനകാര്യ വകുപ്പിലേക്ക് അയച്ചിട്ടുണ്ട്’’ -മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. കരട് ശിപാർശ പ്രകാരം 75 മെഡിക്കൽ കോളജുകൾ സജ്ജമാക്കാൻ 325 കോടി രൂപ ചെലവു വരും. പദ്ധതി യാഥാർഥ്യമാകുന്നതോടെ, ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം യാഥാർഥ്യമാകും.
സംസ്ഥാനങ്ങളുടെ ശിപാർശ അനുസരിച്ചാണ് ഇതിനായി ജില്ല ആശുപത്രികൾ തെരഞ്ഞെടുക്കുന്നത്. നിലവിൽ സ്വകാര്യ-സർക്കാർ മെഡിക്കൽ കോളജുകൾ ഇല്ലാത്ത പിന്നാക്കം നിൽക്കുന്ന ജില്ലകളെയാണ് ശിപാർശ ചെയ്യുക. ‘‘ആരോഗ്യമേഖലയിൽ വിദഗ്ധരുടെ ക്ഷാമം കുറക്കുന്നതിനുള്ള പദ്ധതിയാണിത്. നഗര-ഗ്രാമങ്ങളിൽ കൃത്യമായ മാനദണ്ഡമില്ലാതെ വ്യാപിച്ചുകിടക്കുന്ന മെഡിക്കൽ കോളജുകളിൽനിന്ന് നൽകപ്പെടുന്ന വിദ്യാഭ്യാസത്തിെൻറ നിലവാരത്തിൽ വ്യാപക അന്തരമുണ്ട്. ആരോഗ്യ രംഗത്തെ മനുഷ്യവിഭവശേഷിയുടെ കുറവ് കാരണം ഗ്രാമീണ-ആദിവാസി-മലയോര മേഖലകളിലെ പ്രതിസന്ധി മാറ്റമില്ലാതെ തുടരുകയാണ്’’ -ആരോഗ്യ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ പദ്ധതി വഴി 10,000 എം.ബി.ബി.എസ് സീറ്റുകളും 8000 പി.ജി സീറ്റുകളും സൃഷ്ടിക്കപ്പെടുന്നതോടെ സ്വകാര്യ-സർക്കാർ മേഖലകളിലെ അന്തരം നികത്തപ്പെടുകയും രാജ്യത്ത് ഡോക്ടർ-ജനസംഖ്യ അനുപാതം ആരോഗ്യകരമായ അവസ്ഥയിൽ എത്തുകയും ചെയ്യും. നിലവിൽ 1953 പേർക്ക് ഒരു ഡോക്ടർ എന്ന രാജ്യത്തെ അനുപാതം, ലോകാരോഗ്യ സംഘടനയുടെ നിർദേശമായ 1000 പേർക്ക് ഒരു ഡോക്ടർ എന്നതിലേക്ക് എത്തിക്കാൻ പദ്ധതിവഴി സാധിക്കും.
സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന നേട്ടം കൈവരിക്കണമെങ്കിൽ 2027ഒാടെ ഇൗ അനുപാതം കൈവരിക്കേണ്ടതുണ്ട്. 422 മെഡിക്കൽ കോളജുകൾ ഉള്ള ഇന്ത്യ, എണ്ണത്തിൽ ലോകത്ത് ഒന്നാം നിരയിൽ വരും. എന്നാൽ, ഇവിടെ നിന്നെല്ലാംകൂടി പുറത്തുവരുന്ന ഡോക്ടർമാരുടെ എണ്ണത്തിെൻറ കാര്യത്തിൽ യൂറോപ്പിനെയും ചൈനയെയും അപേക്ഷിച്ച് വളരെ പിന്നിലാണ്.
കൂടാതെ, സ്വകാര്യ മെഡിക്കൽ കോളജുകൾ വർധിച്ചതിലൂെട പാവപ്പെട്ടവർക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്നത് അപ്രാപ്യമായി മാറുകയാണ്. ഇതും സർക്കാർ മേഖലയിൽ എം.ബി.ബി.എസ് സീറ്റുകൾ വർധിപ്പിക്കുന്നതിന് പ്രേരണയായിട്ടുണ്ട്. കൂടാതെ, സീറ്റുകൾ വർധിപ്പിക്കാനായി മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യയുടെ (എം.സി.െഎ) നിയമാവലികൾ ലഘൂകരിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.