കന്നടിഗർക്ക് 75 ശതമാനം ജോലി സംവരണം: ബില്ലിനെതിരായ ഹരജി ഹൈകോടതി തള്ളി
text_fieldsബംഗളൂരു: കർണാടകയിലെ സ്വകാര്യ വ്യവസായ മേഖലയിൽ കന്നടിഗർക്ക് 75 ശതമാനം വരെ ജോലി സംവരണം ലക്ഷ്യമിട്ട് സർക്കാർ തയാറാക്കിയ ബില്ലിനെതിരെ നൽകിയ പൊതുതാല്പര്യ ഹരജി കർണാടക ഹൈകോടതി തള്ളി.
ബില്ലിന്റെ ഭരണഘടന സാധുത ചോദ്യംചെയ്ത് ഡോ. ആർ. അമൃത ലക്ഷ്മി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജാരിയ, ജസ്റ്റിസ് കെ.വി. അരവിന്ദ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തള്ളിയത്.
ബില്ലിലെ ഭരണഘടനാപരമായ വെല്ലുവിളികൾ പരിഹരിക്കുന്നതുവരെ അത് പിൻവലിക്കണമെന്നും നടപ്പാക്കുന്നത് തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
പഞ്ചാബിനും ഹരിയാനക്കും സമാനമായ തൊഴിൽ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആ സംസ്ഥാനങ്ങളിലെ ഹൈകോടതികൾ വിധിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഹരജിയിൽ എതിർക്കുന്നത് ഒരു ബില്ലിനെ മാത്രമാണെന്നും അതിന് നിയമത്തിന്റെ സ്വഭാവം വന്നിട്ടില്ലെന്നും ഹൈകോടതി നിരീക്ഷിച്ചു. ഹരജി അനവസരത്തിലുള്ളതാണെന്നുപറഞ്ഞ കോടതി, ഹരജിയിൽ ഉന്നയിച്ച കാര്യങ്ങളിൽ അഭിപ്രായം പറയാതെ തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.