കർഷക സമരത്തിനിടെ വീണ്ടും ആത്മഹത്യ; മരണത്തിനുത്തരവാദി കേന്ദ്രസർക്കാറെന്ന് കുറിപ്പ്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിന്നുള്ള 75കാരൻ ഡൽഹി-ഗാസിയാബാദ് അതിർത്തിയിലെ കർഷക പ്രക്ഷോഭത്തിനിടെ ആത്മഹത്യ ചെയ്തു. കാശ്മീർ സിങ് ലാദിയെന്ന ആളാണ് മരിച്ചത്. കേന്ദ്രസർക്കാറുമായി നടത്തുന്ന ചർച്ചകൾ പരാജയപ്പെടുന്നത് ഇയാളിൽ കടുത്ത അതൃപ്തിയുണ്ടാക്കിയെന്നാണ് റിപ്പോർട്ട്.
ശുചിമുറിയിലാണ് ലാദിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് ഉത്തരവാദി കേന്ദ്രസർക്കാറാണെന്ന കുറിപ്പും ലാദിയുടെ സമീപത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറേ ദിവസങ്ങളായി കടുത്ത തണുപ്പിലും ഞങ്ങൾ സമരം ചെയ്യുകയാണ്. പക്ഷേ ഞങ്ങളെ കേൾക്കാൻ കേന്ദ്രസർക്കാർ തയാറാവുന്നില്ല. എന്‍റെ മരണം ഇതിനൊരു പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്ന് ലാദി കുറിപ്പിൽ പറയുന്നു.
ലാദിക്കൊപ്പം അദ്ദേഹത്തിന്‍റെ മകനും പേരക്കുട്ടിയും കർഷക സമരത്തിൽ പങ്കെടുക്കുന്നുണ്ട്. യു.പിയിലെ ബിലാസ്പൂരിൽ നിന്നുള്ള കർഷകനായ ലാദി ദിവസങ്ങളായി സമരരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.