യു.പിയിൽ റേഷൻ തികച്ച് നൽകാത്തതിൽ പ്രതിഷേധിച്ച വൃദ്ധയെ കടയുടമ അടിച്ചുകൊന്നു
text_fieldsമുസഫർനഗർ: ന്യായവില ഷോപ്പിൽ നിന്ന് റേഷൻവിഹിതം മുഴുവനായി നൽകാത്തത് ചോദ്യംചെയ്ത 75 കാരിയെ കടയുടമ അടിച്ചുകൊന്നു. മുസഫർനഗറിലെ ഫിറാസാബാദിലാണ് ക്രൂരസംഭവം. റേഷൻവിഹിതം മുഴുവനായി നൽകിയില്ലെങ്കിൽ സ്വീകരിക്കില്ലെന്ന് പറഞ്ഞതോടെയാണ് വൃദ്ധയെ കടയുടമയും രണ്ടു കൂട്ടാളികളും ചേർന്ന് മർദിച്ചുകൊന്നത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ മണിക്കൂറുകളോളം മൃതദേഹം വിട്ടുനൽകാൻ തയാറായില്ല.
വൃദ്ധയുടെ മകൻ നൽകിയ പരാതിയിൽ കടയുടമ നസീം, കൂട്ടാളികളായ ഷമീം, ജാനു എന്നിവർക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് സർക്കിൾ ഒാഫിസർ മുഹമ്മദ് റിസ്വാൻ പറഞ്ഞു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.