Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ബാധിച്ച്​...

കോവിഡ്​ ബാധിച്ച്​ 'മരിച്ച' വയോധിക സംസ്​കാരത്തിന്​ തൊട്ടുമുമ്പ്​ ചാടി എഴുന്നേറ്റു; ഞെട്ടിത്തരിച്ച്​ കുടുംബാംഗങ്ങൾ

text_fields
bookmark_border
76-year-old Covid positive woman wakes up minutes before
cancel

ബരാമതി: കോവിഡ്​ ബാധിച്ച്​ മരിച്ചെന്നുകരുതി അന്ത്യകർമങ്ങൾക്ക്​ ഒരുങ്ങവേ വയോധിക കിടക്കയിൽ എഴുന്നേറ്റ്​ ഇരുന്നു. മഹാരാഷ്​ട്രയിലെ ബാരാമതിയിലാണ്​ വിചിത്രമായ സംഭവം. 76 കാരിയായ ശകുന്തള ​ഗെയ്​ക്​വാദാണ്​ മരണവക്കിൽ നിന്ന്​ ജീവിതത്തി​ലേക്ക്​ തിരിച്ചുവന്നത്​. ഏതാനും ദിവസം മുമ്പാണ്​ ശകുന്തളക്ക്​ കോവിഡ്​ ബാധിച്ചത്​. തുടർന്ന്​ മെയ്​ 10ന്​ അവരെ ബാരാമതിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ കുടുംബം തീരുമാനിച്ചു.


ഇവരെ സ്വകാര്യ വാഹനത്തിൽ ബാരാമതിയിലേക്ക് കൊണ്ടുപോവുകയും ചെയ്​തു. എന്നാൽ ആശുപത്രിയിൽ ഇവർക്ക്​ കിടക്ക ലഭിച്ചിരുന്നില്ല. കിടക്കക്കായി കാറിൽ കാത്തിരിക്കു​േമ്പാൾതന്നെ ശകുന്തള അബോധാവസ്​ഥയിലായി. ഇവർ ചലിക്കാതായതോടെ മരിച്ചെന്ന വിശ്വാസത്തിൽ കുടുംബാംഗങ്ങൾ തിരികെ വീട്ടിലേക്ക്​ കൊണ്ടുവരികയായിരുന്നു. തുടർന്ന്​ ബന്ധുക്കളെ വിവരംഅറിയിക്കുകയും അന്ത്യകർമങ്ങൾക്കുള്ള ഒരുക്കം ആരംഭിക്കുകയും ചെയ്​തു. ബന്ധുക്കൾ ചുറ്റുംകുടിയിരുന്ന്​ കരയാൻ ആരംഭിച്ചപ്പോഴാണ്​ ശകുന്തള പെ​െട്ടന്ന്​ കണ്ണ്​ തുറന്നത്​. തുടർന്ന്​ ഇവർ എഴുന്നേറ്റ്​ ഇരിക്കുകയും ചെയ്​തു.


ആദ്യം അമ്പരന്നെങ്കിലും വീട്ടുകാർ ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബാരാമതിയിലെ മുധലെ ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പോലീസുകാരൻ സന്തോഷ് ഗെയ്​ക്​വാദ്​ സ്ഥിരീകരിച്ചിട്ടുണ്ട്​. കൂടുതൽ ചികിത്സയ്ക്കായി വയോധികയെ ബാരാമതിയിലെ സിൽവർ ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡോ. സദാനന്ദ് കേൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cremationcovid positivewoman wakes up#Covid19
Next Story