പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിലാക്കുന്നതിനെ അനുകൂലിച്ച് 77 ശതമാനം ജനങ്ങളും -സർവേ റിപ്പോർട്ട്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില റെക്കോഡ് ഉയരങ്ങൾ കീഴടക്കുേമ്പാൾ പെട്രോളും ഡീസലും ചരക്കുസേവന നികുതിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ച് 77 ശതമാനം ജനങ്ങളും. കൊറോണ വൈറസിന്‍റെ രണ്ടാംവ്യാപനം കെട്ടടങ്ങിയതോടെ കമ്യൂണിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലോക്കൽ സർക്കിൾസ് നടത്തിയ സർവേയിലാണ് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ച് ഭൂരിപക്ഷം പേരും രംഗത്തെത്തിയത്.
പെട്രോൾ -ഡീസൽ വില ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തിയാൽ ജീവിതനിലവാരം ഉയരുമെന്നാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. പെട്രോളിനും ഡീസലിനും 28ശതമാനം ജി.എസ്.ടി ഏർപ്പെടുത്തിയാൽ ഇവയുടെ വില യഥാക്രമം 75രൂപയായും 70 രൂപയായും കുറയും. വർധിച്ച ഉപേഭാക്ത്യ ചെലവ് സമ്പദ്വ്യവസ്ഥക്കും ബിസിനസുകൾക്കും നേട്ടമുണ്ടാക്കും. എന്നാൽ കേന്ദ്ര, സംസ്ഥാനങ്ങൾക്ക് ചെറിയ കാലയളവിൽ വരുമാന നഷ്ടം നേരിേട്ടക്കാം -സർവേയിൽ പറയുന്നു.
രാജ്യത്തെ 379 ജില്ലകളിൽനിന്നായി 7500പേരാണ് സർവേയിൽ പെങ്കടുത്തത്. ഇതിൽ 61 ശതമാനം പുരുഷൻമാരും 39 ശതമാനം സ്ത്രീകളുമായിരുന്നു.
ഉയർന്ന പെട്രോൾ -ഡീസൽ വിലയെ നേരിടാൻ ചെലവ് വെട്ടിക്കുറച്ചതായി 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. 21 ശതമാനം അവശ്യസാധന ചെലവുകൾ വെട്ടിക്കുറക്കുകയും കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നുവെന്നും 14 ശതമാനംപേർ തങ്ങളുടെ സമ്പാദ്യത്തിൽ ഇടിവ് വന്നതായും അഭിപ്രായപ്പെട്ടു.
ജി.എസ്.ടി കൗൺസൽ യോഗം വെള്ളിയാഴ്ച നടക്കാനിരിക്കേയാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ പെട്രോൾ, ഡീസൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പെട്രോൾ -ഡീസൽ ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ എതിർപ്പ് അറിയിച്ചിരുന്നു. കുത്തനെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനങ്ങളുടെ വിലയിരുത്തൽ.
അതേസമയം യു.പി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്രം തയാറാവുന്നതെന്നാണ് ഉയരുന്ന വിമർശനം. പെട്രോൾ ലിറ്ററിന് നൂറുരൂപയിലധികമാണ് മിക്ക സംസ്ഥാനങ്ങളിലെയും വില. ഡീസൽ 90കടക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.