സ്വാതന്ത്ര്യദിന പരിപാടിയിൽ കേന്ദ്രത്തിനെതിരെ പ്രസ്താവനയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുന്ന ചടങ്ങിനിടെയാണ് കോൺഗ്രസ് പാർലമെന്റ് അംഗങ്ങളുടെ സസ്‌പെൻഷനിൽ പ്രകോപിതനായ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രസ്താവനയിറക്കിയത്. ചെങ്കോട്ടയിൽ നടന്ന 77-ാം സ്വാതന്ത്ര്യദിന പരിപാടിയിൽ നേത്ര സംബന്ധമായ അസുഖത്താൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് ഖാർഗെ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാർലമെന്റ് അംഗങ്ങളെ സസ്‌പെൻഡ് ചെയ്ത് സർക്കാർ പ്രതിപക്ഷത്തിന്റെ ശബ്ദമടക്കാൻ ശ്രമിക്കുകയാണ്. പാർട്ടി അധ്യക്ഷനായ തന്റെ ശബ്ദം പോലും സർക്കാർ തടയുകയാണ്. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തെ പരാമർശിച്ച അദ്ദേഹം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ മാത്രമാണ് സർക്കാർ കൊണ്ടുവെന്ന പ്രതീതി സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു.
മുൻ കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ പങ്കും രാഷ്ട്ര നിർമ്മാണത്തിൽ അവർ നൽകിയ സംഭാവനകളും സ്മരിച്ച ഖാർഗെ മോദി ഗവണ്മെന്റ് ഭരണഘടനയുടെ പവിത്രതെയും സവിശേഷതകളെയും ആക്രമിക്കുന്നതായും സർക്കാരിനെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നതായും പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഒരു കോൺഗ്രസ് അധ്യക്ഷൻ സ്വാതന്ത്ര്യ ദിനത്തിൽ നേരിട്ട് സർക്കാരിനെ വിമർശിക്കുന്നത്. സ്വാതന്ത്ര്യദിനത്തിൽ കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ ഒഴിവാക്കുക എന്നത് ഇതുവരെ കോൺഗ്രസ് പിന്തുടർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.