ഒാർഫനേജിൻെറ മറവിൽ പീഡനം: റിട്ട.പ്രൊഫസർക്കും മകൾക്കും ജീവപര്യന്തം
text_fieldsഭോപ്പാൽ: ഒാർഫനേജിൻെറ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 79കാരനായ റിട്ട.പ്രൊഫസറെയും അഭിഭാഷകയായ മകളെയും പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. റിട്ടയേഡ് കോളേജ് പ്രൊഫസർ കെ.എൻ അഗർവാൾ (79), മകൾ ഷൈല അഗർവാൾ (50) എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. മരണം വരെ ഇരുവരും ജയിലിൽ കഴിയണമെന്ന് കോടതി വ്യക്തമാക്കി.
ഷൈല നടത്തുന്ന അനാഥ പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിൻറെ മറവിലായിരുന്നു പീഡനം. നിർധനരായ 23 പെൺകുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. 11 നും 16 നും ഇടയിൽ പ്രായമുള്ള ആറ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രൊഫസർ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷൻെറ വാദം. പെൺകുട്ടികളെ പീഡിപ്പിക്കാൻ പിതാവിനെ മകൾ സഹായിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ലൈംഗിക പീഡനത്തിനു മുമ്പ് പെൺകുട്ടികൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായി കണ്ടെത്തിയിരുന്നു. പീഡനത്തിനെതിരെ പരാതിപ്പെട്ടാൽ ഷൈല കുട്ടികളെ മർദിക്കാറുണ്ടായിരുന്നു.
പീഡനവിവരം ശിവാപുരിയിലെ ചൈൽഡ് വെൽഫെയർ സൊസൈറ്റി, ബാല സംരക്ഷണ ഓഫീസർ എന്നിവരുടെ മുന്നിൽ പരാതിയായി എത്തുകയായിരുന്നു. 2016 നവംബർ 16ന് യുവതിയും പിതാവും പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബാല സംരക്ഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ സ്ത്രീയെയും അച്ഛനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.