സ്വീകരണ മുറിയിൽ 65 കാരെൻറ ജീർണിച്ച മൃതദേഹം, കിടപ്പറയിൽ അവശ നിലയിൽ 79 കാരിയായ സഹോദരി; വാതിൽ തകർത്ത പൊലീസിനെ കാത്തിരുന്ന കാഴ്ചകൾ
text_fieldsദിവസങ്ങളായി തുറക്കാത്ത ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന് സമീപവാസികളുടെ പരാതി കേെട്ടത്തിയതായിരുന്നു പൊലീസ്. അടഞ്ഞുകിടക്കുന്ന വാതിൽ തകർത്ത് അകത്തുകടന്ന പൊലീസ് ആദ്യം കണ്ടത് സ്വീകരണമുറിയിലെ സോഫയിൽ കിടന്ന് ജീർണിക്കുന്ന ഒരു മൃതദേഹമായിരുന്നു. അയൽവാസികൾ ആ മൃതദേഹം തിരിച്ചറിഞ്ഞു, 65 കാരനായ കരീം ഗുലാം ഹുസൈൻ ജിന്ന.
അകത്തു നിന്ന് പൂട്ടിയ നിലയിൽ ഒരു കിടപ്പുമുറി കൂടി ഉണ്ടായിരുന്നു ആ ഫ്ലാറ്റിൽ. ആ വാതിലും തകർത്താണ് പൊലീസ് അകത്തു കടന്നത്. എഴുന്നേറ്റ് നിൽക്കാനോ സംസാരിക്കാനോ കഴിയാത്തവിധം അവശയായ 79 കാരി അമിദയായിരുന്നു അതിനകത്ത്. സ്വീകരണ മുറിയിൽ മരിച്ചു കിടന്നിരുന്ന കരീം ഗുലാമിെൻറ സഹോദരിയായിരുന്നു അവർ.
മുംബൈ ഒാഷിവാര പൊലീസ് സ്റ്റേഷൻ പരിധിയിലെ ജോഗേശ്വരി റസിഡൻസിലാണ് ആരെയും ഞെട്ടിക്കുന്ന സംഭവങ്ങൾ. കരീം ഗുലാമും സഹോദരിയും വർഷങ്ങളായി ഇവിടത്തെ ഫ്ലാറ്റിലെ താമസക്കാരാണ്. ആഴ്ചകൾക്കു മുമ്പു വരെ ഇവരെ അയൽവാസികൾ പുറത്തു കണ്ടിരുന്നതാണ്.
പിന്നീട് ഇവരുടെ ഫ്ലാറ്റിെൻറ വാതിൽ ദിവസങ്ങളായി തുറക്കാതായി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പുറത്തിറങ്ങാത്തതാകുമെന്നാണ് എല്ലാവരും കരുതിയത്. അസഹനീയമായ ദുർഗന്ധം ഫ്ലാറ്റിൽ നിന്ന് പുറത്തു വന്നു തുടങ്ങിയേപ്പാഴാണ് അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുന്നത്.
ജീവിതത്തിലെ ഏക തുണയായിരുന്ന സഹോദരെൻറ പെെട്ടാന്നുള്ള മരണം 79 കാരിക്ക് വലിയ ആഘാതമാകുകയും അവർ മുറിയിൽ കയറി വാതിലടക്കുകയും ചെയ്തതാകാമെന്നാണ് കരുതുന്നത്. ദിവസങ്ങളോളം ഭക്ഷണം ഇല്ലാതിരിക്കുക കൂടി ചെയ്തതോടെ അവർ അബോധാവസ്ഥയിലായതാകാമെന്നാണ് പൊലീസ് കരുതുന്നത്.
കരീം ഗുലാമിെൻറ മൃതദേഹത്തിൽ നിന്ന് സാമ്പ്ൾ കോവിഡ് ടെസ്റ്റിനയച്ചിട്ടുണ്ട്. ഇതിെൻറ ഫലം വന്നിട്ടില്ല. 79 കാരിയായ അമിദയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അവരിപ്പോഴും സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലേക്ക് മാറിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.