കേന്ദ്ര ജീവനക്കാർക്ക് പരിഷ്കരിച്ച അലവൻസ് ഇൗ മാസം മുതൽ
text_fieldsന്യൂഡൽഹി: ഏഴാം ശമ്പള കമീഷൻ നിർദേശിച്ച പരിഷ്കരിച്ച അലവൻസ് ജീവനക്കാർക്ക് ഇൗ മാസം മുതൽതന്നെ ഉറപ്പാക്കണമെന്ന് കേന്ദ്ര മന്ത്രിമാർക്ക് ധനമന്ത്രാലയത്തിെൻറ നിർദേശം. പരിഷ്കരിച്ച അലവൻസുകൾക്ക് കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. 48 ലക്ഷം കേന്ദ്ര ജീവനക്കാർക്ക് പുതുക്കിയ അലവൻസുകൾ ജൂലൈ മുതൽ നൽകും. ഇൗ വകയിൽ കേന്ദ്രത്തിന് 30,748 കോടി രൂപയുടെ അധിക ബാധ്യതയുണ്ടാകും. 34 ലക്ഷം സിവിലിയൻ ജീവനക്കാർക്കും 14 ലക്ഷം െെസനികർക്കും പരിഷ്കരിച്ച അലവൻസിന് അർഹതയുണ്ട്. ഇൗ മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അലവൻസുകളും നൽകാൻ എല്ലാ വകുപ്പുകളും ക്രമീകരണം നടത്തണം. നക്സൽബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുള്ള സി.ആർ.പി.എഫ് ഭടന്മാർക്കുള്ള പ്രേത്യക അലവൻസ് 8400-16,800 എന്നത് 17,300-25,000 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.