വിശന്നുവലഞ്ഞ പക്ഷികൾക്ക് കോഴിയിറച്ചി നൽകിയ എട്ടുപേർ അറസ്റ്റിൽ
text_fieldsലഖ്നോ: ഗോരക്ഷയുടെ പേരിൽ ദിവസവും കശാപ്പുശാലകൾ അടച്ചുപൂട്ടുന്ന ഉത്തർപ്രദേശിൽ പക്ഷികൾക്ക് കോഴിയിറച്ചി കൊടുത്തുവെന്ന പേരിൽ എട്ടുപേരെ മൊറാദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചി വാരിയെറിഞ്ഞ് സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ് ഇവർക്കെതിരായ പ്രധാന കുറ്റം. മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇറച്ചി വ്യാപാരിയും സാമൂഹിക പ്രവർത്തകനുമായ ഇഖ്ബാൽ ഹുസൈൻ, ജാവേദ്, മുഹമ്മദ്, അഹ്മദ്, ബല്ലു, അബ്ദുൽ, വാരിഷ്, മൻസൂർ എന്നിവെരയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പുറമെ 80 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇറച്ചിക്കടകൾ പൂട്ടിയതോടെ പട്ടിണിയിലായ കഴുകന്മാർ വട്ടമിട്ടുപറക്കുന്നതു കണ്ടപ്പോഴാണ് കോഴിയിറച്ചി നൽകിയതെന്ന് ഇവർ പറഞ്ഞു. ഇറച്ചിക്കടകൾ പൂട്ടിയതിനോടുള്ള പ്രതീകാത്മക പ്രതിഷേധം കൂടിയായിരുന്നു ഇഖ്ബാലിെൻറ പ്രവൃത്തി. എന്നാൽ, നവരാത്രി ആഘോഷ സമയത്ത് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താൻ വേണ്ടിയാണ് ഇഖ്ബാൽ ഇറച്ചി വിതരണം ചെയ്തതെന്ന് പൊലീസ് ആരോപിച്ചു. അറസ്റ്റ് ചെയ്തവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് ഇഖ്ബാലിെൻറ ഭാര്യ സാഹിദ പറഞ്ഞു. പക്ഷികളോട് അനുകമ്പ തോന്നിയത് കൊണ്ടാണ് ഇറച്ചി നൽകിയത്. ഇവിടെ മുസ്ലിം സമുദായത്തിൽപെട്ടവർ മാത്രമാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ ഹിന്ദുക്കളെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ് ഇറച്ചി നൽകിയതെന്ന വാദം അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു. എന്നാൽ, വിചിത്രമായ വാദമാണ് മൊറാദാബാദ് സർക്കിൾ ഒാഫിസർ പൂനം മിശ്ര ഉന്നയിച്ചത്. ഇറച്ചി പക്ഷികൾ കൊത്തിയെടുത്ത് ഏതെങ്കിലും ക്ഷേത്രത്തിൽ ഇട്ടാൽ സാമുദായിക സംഘർഷത്തിനിടയാക്കുമെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം. നവരാത്രി ആഘോഷം നടക്കുന്നതിനാൽ ഇതിന് സാധ്യത കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.