മുംബൈ- ജോധ്പൂർ ട്രെയിനിന്റെ എട്ടു കോച്ചുകൾ പാളം തെറ്റി
text_fieldsപാലി: രാജസ്ഥാനിലെ പാലിയിൽ മുംബൈ- ജോധ്പൂർ സൂര്യനഗരി എക്സ്പ്രസിന്റെ എട്ട് കോച്ചുകൾ പാളം തെറ്റി. തിങ്കളാഴ്ച പുലർച്ചെ 3.27നാണ് സംഭവം. ജോധ്പൂർ ഡിവിഷനിൽ രാജ്കിയാവാസ്-ബൊമാദ്ര സെക്ഷനിൽ വെച്ചാണ് കോച്ചുകൾ പാളം തെറ്റിയത്. ബാന്ദ്രയിൽ നിന്ന് ജോധപൂരിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.
അപകടത്തിൽ ആളപായമൊന്നുമില്ലെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ഉടൻ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
സഹായത്തിനായി ജോധ്പൂരിൽ നിന്ന് ആക്സിഡന്റ് റിലീഫ് ട്രെയിൻ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ജയ്പൂരിലെ നോർത്ത് വെസ്റ്റേൺ റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിലെ കൺട്രോൾ റൂമിൽ ഉന്നത ഉദ്യോഗസ്ഥർ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.