ഉത്തർപ്രദേശിലെ എൻ.ടി.പി.സി പ്ലാൻറിൽ സ്ഫോടനം: മരണം 16 ആയി
text_fieldsറായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ നാഷനൽ തെർമൽ പവർ കോർപറേഷൻ വൈദ്യുതി ഉൽപാദന നിലയത്തിൽ ബോയിലർ ട്യൂബ് പൊട്ടിത്തെറിച്ച് 16 പേർ മരിച്ചു.
നൂറോളം പേർക്ക് പരിക്കേറ്റു. പൊള്ളലേറ്റവരിൽ പലരുടെയും നില അതിഗുരുതരമാണ്. പലരും പ്ലാൻറിൽ കുടങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. 30 വർഷം പഴക്കമുള്ള ഉൻചാചറിലെ പ്ലാൻറിെൻറ വൈദ്യുതി ഉൽപാദന യൂനിറ്റുകളിലൊന്നിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തെ തുടർന്ന് പ്ലാൻറ് അടച്ചിട്ടു.
ഗുരുതര പരിക്കേറ്റവരെ ലഖ്നോവിലെയും മറ്റുള്ളവരെ എൻ.ടി.പി.സി കാമ്പസിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 80ലേറെ പേരെ എൻ.ടി.പി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഇതിൽ മിക്കവരും പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിെട്ടന്നുമാണ് അധികൃതർ പറഞ്ഞത്. 1988ൽ പ്രവർത്തനമാരംഭിച്ച പ്ലാൻറിൽ 210 മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദിപ്പിക്കുന്ന ആറ് യൂനിറ്റുകളാണുള്ളത്.
ഇൗ വർഷം മാർച്ചിൽ സ്ഥാപിച്ച 500 മെഗാവാട്ട് ഉൽപാദിപ്പിക്കുന്ന ആറാമത്തെ യൂനിറ്റിെൻറ പൈപ്പിലാണ് ബുധനാഴ്ച വൈകീട്ട് 3.30ന് പൊട്ടിത്തെറിയുണ്ടായത്. ആദ്യം അസാധാരണ ശബ്ദമാണ് ഉണ്ടായതെന്ന് എൻ.ടി.പി.സി അധികൃതർ പറഞ്ഞു. തൊട്ടുപിന്നാലെ കനത്ത പുകയും നീരാവിയുമുണ്ടായി. തുടർന്ന് കനത്ത തീപിടിത്തമുണ്ടായത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
അപകട സമയത്ത് 150-ഓളം തൊഴിലാളികള്‍ കേന്ദ്രത്തിലുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.