ഇൻഡോറിൽ കെട്ടിടം തകർന്ന് പത്ത് മരണം
text_fieldsഇൻഡോർ:മധ്യപ്രദേശിലെ ഇൻഡോറിൽ നാല് നില കെട്ടിടം തകർന്ന് വീണ് എട്ട് പേർ മരിച്ചു. സർവാത ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടമാണ് തകർന്ന് വീണത്. അഞ്ച് പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് പേരെ രക്ഷിച്ചു. ഏഴ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.17നാണ് ദുരന്തമുണ്ടായത്. കെട്ടിടത്തിലേക്ക് കാർ വന്നിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമേറിയ കെട്ടിടത്തിൽ ഹോട്ടലുകളും ലോഡ്ജുകളുമാണ് പ്രവർത്തിച്ചിരുന്നത്. സംഭവത്തെ തുടർന്ന് വൻ ജനക്കൂട്ടം തടിച്ച് കൂടിയത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. തുടർന്ന് പൊലീസെത്തി ജനങ്ങളെ നിയന്ത്രിച്ച ശേഷമാണ് രക്ഷാപ്രവർത്തനം ഫലപ്രദമായി നടത്താനായത്.
അപകടസമയത്ത് 20 പേർ കെട്ടിടത്തിലുണ്ടായിരുന്നതായി ദൃസാക്ഷികൾ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല. അപകടം നടന്ന വിവരം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ സ്ഥിരീകരിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.