ഉത്തരാഖണ്ഡിൽ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ചു; 15 പേർക്ക് പരിക്ക്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ ടെമ്പോ ട്രാവലർ മലയിടുക്കിലേക്ക് മറിഞ്ഞ് എട്ടു യാത്രക്കാർ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 23 പേരാണ് അപകടസമയം വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഡൽഹിയിൽനിന്ന് ചോപ്ത തുംഗനാട്ടിലേക്ക് പോകുന്ന ട്രാവലറാണ്
ശനിയാഴ്ച ഉച്ചയോടെ ഋഷികേശ്-ബദ്രിനാഥ് ഹൈവേയിൽ മലയിടുക്കിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി സംസ്ഥാന മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അറിയിച്ചു. ‘രുദ്രപ്രയാഗ് ജില്ലയിൽ ട്രാവലർ മറിഞ്ഞുണ്ടായ ദുരന്തം ഏറെ ദുഖകരമാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ല മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടു’ -പുഷ്കർ ധാമി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.