ഇൻഡോറിൽ നാല് മാസം പ്രായമുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു
text_fieldsഇൻഡോർ: കത്വ ബലാൽസംഗത്തിന് പിന്നാലെ വീണ്ടും രാജ്യത്തെ നടുക്കി നാല് മാസം പ്രായമുള്ള പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഇൻഡോറിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ 50 മീറ്റർ അപ്പുറത്തുള്ള കടയുടെ ബേസ്മെൻറിൽ വെച്ചാണ് പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. പെൺകുട്ടിയുമായി പോകുന്ന 21കാരൻ പ്രതിയുടെ ദൃശ്യങ്ങൾ വ്യക്തമായി സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ബന്ധുവയായ സുനിൽ ഭീലിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബലൂൺ വിൽപനക്കാരായ പെൺകുട്ടിയുടെ രക്ഷിതാക്കൾ നഗരത്തിലെ രാജ്വാഡ കോട്ടക്ക് സമീപത്തുള്ള തെരുവിലാണ് കിടന്നുറങ്ങിയിരുന്നത്. 21കാരനായ സുനിൽ ഭീലാണ് പെൺകുട്ടിയെ പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.
ഒരു വാണിജ്യസ്ഥാപനത്തിെൻറ ബേസ്മെൻറിൽ നിന്നാണ് പെൺകുട്ടിയുടെ ജഡം കണ്ടെത്തിയത്. രാജ്വാഡ കോട്ടക്ക് സമീപത്തുള്ള തെരുവിൽ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങുകയായിരുന്നു കുട്ടി. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിലും തലയിലും മുറിവേറ്റിട്ടുണ്ടെന്നും ഇൻഡോർ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ എച്ച്.സി മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.