Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിനിർത്തൽ കരാർ...

വെടിനിർത്തൽ കരാർ ലംഘനം; പ്രത്യാക്രമണത്തിൽ എട്ട്​ പാക്​ സൈനികർ കൊല്ലപ്പെ​ട്ടെന്ന്​​ ഇന്ത്യൻ സൈന്യം

text_fields
bookmark_border
വെടിനിർത്തൽ കരാർ ലംഘനം; പ്രത്യാക്രമണത്തിൽ എട്ട്​ പാക്​ സൈനികർ കൊല്ലപ്പെ​ട്ടെന്ന്​​ ഇന്ത്യൻ സൈന്യം
cancel

ശ്രീനഗർ: ജമ്മുകശ്​മീരിൽ നിയ​ന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്​ സേനക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ട്​ പേർ കൊല്ലപ്പെട്ടുവെന്ന്​ റിപ്പോർട്ട്​. വാർത്ത ഏജൻസിയായ എ.​എൻ.ഐയാണ്​ സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. 10 മുതൽ 12 വരെ പാക്​ സൈനികർക്ക്​ പരിക്കേറ്റുവെന്നും റിപ്പോർട്ടുകളുണ്ട്​.

നേരത്തെ നിയന്ത്രണരേഖയിൽ പാകിസ്​താൻ നടത്തിയ ഷെല്ലാക്രമണത്തിൽ നാല്​ സൈനികർ വീരമൃത്യു വരിച്ചിരുന്നു. നാല്​ സിവിലിയൻമാരും കൊല്ലപ്പെട്ടിരുന്നു. തുടർന്ന്​ പാകിസ്​താൻ ബങ്കറുകൾക്ക്​ നേരെ സൈന്യം ശക്​തമായ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നിരുന്നു.

നിയന്ത്രണരേഖയിൽ അഞ്ച്​ ദിവസം മുമ്പ്​ നടന്ന വെടിവെപ്പിൽ മൂന്ന്​ സൈനികർ വീരമൃത്യു വരിക്കുകയും മൂന്ന്​ തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armyCeasefire Violations
Next Story