Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമ്പര്‍ക് ക്രാന്തി...

സമ്പര്‍ക് ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ച എട്ട്​ പേര്‍ക്ക് കോവിഡ് 19

text_fields
bookmark_border
train-rush
cancel
camera_altRepresentative image (Photo: PTI)

ന്യൂഡൽഹി: സമ്പര്‍ക് ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ച എട്ട്​ പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. മാര്‍ച്ച് 13ന് ഡല്‍ഹിയില്‍ നിന്ന്​ തെലങ്കാനയിലേക്ക് സഞ്ചരിച്ച എട്ട്​ യാത്രക്കാർക്കാണ്​ രോഗം കണ്ടെത്തിയത്. റെയില്‍വേ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് റെയിൽവേ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്​. രാജ്യത്തെമ്പാടുമുള്ള റെയിൽവേ സ്​റ്റേഷനുകളിൽ കർശന പരിശോധനയാണ്​ അധികൃതർ ഒരുക്കിയിട്ടുള്ളത്​.

അതേസമയം, ഇന്നലെ ഇന്ത്യൻ റെയിൽവേ കാറ്ററിങ്​ ആൻഡ്​ ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) മാർച്ച 22 മുതൽ ട്രെയിനുകളിലെ കാറ്ററിങ്​ സേവനങ്ങൾ നിർത്തലാക്കുമെന്ന്​ പ്രഖ്യാപിച്ചിരുന്നു. അവരുടെ കീഴിലുള്ള ഫുഡ്​ പ്ലാസകളും റിഫ്രഷ്​മ​​െൻറ്​ റൂമുകളുമെല്ലാം ഒരറിയിപ്പ്​ ഉണ്ടാകുന്നത്​ വരെ അടച്ചിട്ടിരിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virussampark kranti express
News Summary - 8 people who traveled on Sampark Kranti Express test positive-india news
Next Story