വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷം ഭർത്താവ് ട്രാൻസ്ജെൻഡർ ആണെന്ന് തിരിച്ചറിഞ്ഞു; പരാതിയുമായി ഭാര്യ
text_fieldsന്യൂഡൽഹി: വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾക്ക് ശേഷം ഭർത്താവ് ട്രാൻസ്ജെൻഡർ പുരുഷൻ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ. ഗുജറാത്തിലെ വഡോദരയിൽ നിന്നുള്ള 40 കാരിയായ യുവതിയാണ് വിവാഹം കഴിച്ച് എട്ട് വർഷം പിന്നിട്ട തന്റെ ഭർത്താവ് സ്ത്രീയായിരുന്നുവെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായെന്നും തിരിച്ചറിഞ്ഞത്. ഇതറിഞ്ഞ് താൻ ഞെട്ടിപ്പോയി എന്നും അവർ പറയുന്നു. ഗോത്രി പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ) ശീതൾ വിരാജ് വർദ്ധനെതിരെ (നേരത്തെ വിജയത) പ്രകൃതിവിരുദ്ധ ലൈംഗികതകും വഞ്ചനക്കുമാണ് യുവതി കേസ് നൽകിയിരിക്കുന്നത്. ഒമ്പത് വർഷം മുമ്പ് ഒരു മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് താൻ വിരാജ് വർദ്ധനെ കണ്ടുമുട്ടിയതെന്ന് ശീതൾ എന്ന യുവതി പൊലീസിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അവരുടെ മുൻ ഭർത്താവ് ഒരു റോഡപകടത്തിൽ മരിച്ചു. 14 വയസ്സുള്ള മകളോടൊപ്പം കഴിഞ്ഞുവരവെയാണ് ട്രാൻസ്മാനായ വിരാജിനെ പരിചയപ്പെടുന്നത്.
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ 2014ൽ ഔദ്യോഗികമായി വിവാഹിതരായ ഇവർ ഹണിമൂണിന് കാശ്മീരിലേക്ക് പോയിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് റഷ്യയിലായിരിക്കെ തനിക്ക് നേരിടേണ്ടി വന്ന ഒരു അപകടം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കഴിവ് ഇല്ലാതാക്കിയെന്ന് ഇയാൾ യുവതിയെ തെറ്റിദ്ധരിപ്പിച്ചു. ചെറിയ ശസ്‌ത്രക്രിയ നടത്തി പൂർണ സുഖം പ്രാപിക്കാമെന്ന് പ്രതി യുവതിയെ ആശ്വസിപ്പിച്ചു. 2020 ജനുവരിയിൽ, അമിതവണ്ണത്തിന് ശസ്ത്രക്രിയ ചെയ്യണമെന്ന് അയാൾ യുവതിയോട് പറഞ്ഞു. എന്നാൽ, താൻ നാട്ടിലില്ലാത്ത സമയത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായതായി അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ഇയാൾ യുവതിയുമായി "പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധം" ആരംഭിക്കുകയും സത്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഡൽഹി സ്വദേശിയായ പ്രതിയെ വഡോദരയിൽ എത്തിച്ചതായി ഗോത്രി പൊലീസ് ഇൻസ്പെക്ടർ എം.കെ ഗുർജാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.